IndiaNews

മദ്യപിക്കാന്‍ പണത്തിനായി പതിമൂന്നുകാരിയായ സ്വന്തം മകളെ അച്ഛന്‍ വിറ്റു

ചെന്നൈ: മദ്യപിക്കുന്നതിനായി പതിമൂന്നുകാരിയായ മകളെ അയ്യായിരം രൂപയ്ക്കു വിറ്റ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ചെന്നൈ ആരക്കോണത്താണ് സംഭവം. അറസ്റ്റിലായ പിതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച ആരക്കോണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍, മാരന്‍നട കോളനിയിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് അമ്മ മരിച്ചതിനെ തുടര്‍ന്നു പതിമൂന്നുകാരിയായ പെണ്‍കുട്ടി പിതാവിനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. മദ്യപാനിയും മദ്യത്തിനു അടിമയുമായിരുന്ന പിതാവ് പെണ്‍കുട്ടിയെ പല തവണ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായും പരാതി ഉയര്‍ന്നിരുന്നു.

 

കഴിഞ്ഞ ദിവസം മദ്യപിക്കാന്‍ പണമില്ലാതെ വന്നതോടെ പെണ്‍കുട്ടിയെ ബാര്‍ ഉടമയ്ക്കു അയ്യാരിരം രൂപയ്ക്കു വില്‍ക്കുകയായിരുന്നു പിതാവ് ചെയ്തത്. പെണ്‍കുട്ടിയെ കൈമാറ്റം ചെയ്യാന്‍ ബാറിലെത്തിയതോടെയാണ് സംഭവം വിവാദമായത്. പണം വാങ്ങിയ ശേഷം ബാറുടമയുടെ കാറിലേയ്ക്കു പെണ്‍കുട്ടിയെ കയറ്റിയതോടെ കുട്ടി അസ്വാഭാവികമായ രീതിയില്‍ ബഹളം വച്ചു. ഇതോടെ നാട്ടുകാര്‍ കൂടുകയും പെണ്‍കുട്ടിയെ കാറിനുള്ളില്‍ നിന്നു പുറത്തിറക്കുകയുമായിരുന്നു. തുടര്‍ന്നു കുട്ടിയെയും പിതാവിനെയും പൊലീസിനു കൈമാറി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button