NewsInternational

ഓര്‍ലാന്‍റോ ഷൂട്ടര്‍ ഒമറിനെക്കുറിച്ച് സഹപാഠിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ഞായറാഴ്ച രാവിലെ ഫ്ലോറിഡയിലെ ഓര്‍ലാന്‍റോയിലെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുള്ള നിശാക്ലബ്ബില്‍ വച്ച് 50-ഓളം ആളുകളെ വെടിവച്ചു വീഴ്ത്തിയ ഷൂട്ടര്‍ ഒമര്‍ മറ്റീനെപ്പറ്റി മുന്‍ഭാര്യയുടേയും മുന്‍ സഹപാഠിയുടേയും നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ഒമറും ഒരു സ്വവര്‍ഗ്ഗാനുരാഗി ആയിരുന്നെന്നും ഷൂട്ടിംഗ് നടന്ന “പള്‍സ്” എന്ന ഗേ നൈറ്റ്‌ക്ലബ്ബില്‍ അയാളും നിത്യസന്ദര്‍ശകന്‍ ആയിരുന്നു എന്നതുമാണ് ഇവര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒമറിന്‍റെ സഹപാഠിയുടെ ഓര്‍മ്മയില്‍ അയാള്‍ പതിവായി മറ്റു കൂട്ടുകാരോടൊപ്പം കറങ്ങിനടക്കുകയും പതിവായി സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുള്ള നിശാക്ലബ്ബുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. ഒരവസരത്തില്‍ തന്നേയും ഒമര്‍ പ്രപ്പോസ് ചെയ്തിരുന്നു എന്നും ഈ സഹപാഠി വെളിപ്പെടുത്തി.

ഓണ്‍ലൈന്‍ വഴി മറ്റ് സ്വവര്‍ഗ്ഗാനുരാഗികളുമായി ഒമര്‍ സല്ലപിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു വര്‍ഷത്തോളം പലപ്പോഴായി ഓണ്‍ലൈന്‍ ഗേ ഡേറ്റിംഗ് ആപ്പായ “ജാക്ക്’ഡ്’ വഴി ഒമര്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന് കെവിന്‍ വെസ്റ്റ് എന്ന്‍ പേരുള്ള ഒരാള്‍ ന്യൂയോര്‍ക്ക്‌ ടൈംസിനോട് വെളിപ്പെടുത്തി.

ഒമറിന്‍റെ മുന്‍ഭാര്യ സിറ്റോറ യൂസുഫിയുടെ അഭിപ്രായത്തില്‍ അയാള്‍ “വിപരീത സ്വഭാവ വിശേഷങ്ങള്‍” ഉള്ളവനും, വൈകാരികമായി അസ്വസ്ഥനും, അക്രമവാസനയുള്ളവനും, ശാരീരികമായി ഉപദ്രവിക്കുന്നവനും ആയിരുന്നു. ഒമറിന് സ്വവര്‍ഗ്ഗാനുരാഗപരമായ പ്രവണതകള്‍ ഉണ്ടായിരുന്നതായും, ഒമറിന്‍റെ പിതാവ് അയാളെ പലതവണ “ഗേ” എന്ന് വിളിക്കുന്നത് കെട്ടിട്ടുണ്ടെന്നും സിറ്റോറ ഒരു ബ്രസീലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിറ്റോറ 2011-ല്‍ ഒമറില്‍ നിന്ന്‍ വിവാഹമോചനം നേടിയിരുന്നു.

ഒമറിന്‍റെ അയല്‍ക്കാര്‍ക്കൊക്കെ അയാള്‍ വിചിത്രസ്വഭാവക്കാരനാണെന്നാണ് പറയാനുള്ളത്. ഓര്‍ലാന്‍റോ നിശാക്ലബ്ബിലെ ഏറ്റവുംകുറഞ്ഞത് നാല് പതിവ്കാരെങ്കിലും ഒമറിനെ ക്ലബ്ബിനുള്ളില്‍ കണ്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button