ദുബായ്: ലോകത്തിലെ ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഉയര്‍ന്ന നിലകളില്‍ താമസിക്കുന്നവര്‍ക്ക് വ്രതാനുഷ്ഠാനത്തിന് ദൈര്‍ഘ്യമേറുമെന്ന് ദുബൈ ഗ്രാന്റ് മുഫ്തി അഹ്മദ് അല്‍ ഹദ്ദാദ്. സമുദ്ര നിരപ്പില്‍ നിന്ന് ഉയരം കൂടിയ സ്ഥലങ്ങളില്‍ സൂര്യാസ്തമയ സമയത്തില്‍ മാറ്റം വരും എന്നതിനാലാണിത്.
സമുദ്ര നിരപ്പില്‍ നിന്നും ഓരോ 1.5 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുംതോറും സൂര്യാസ്തമയം ഒരു മിനിറ്റ് വൈകിയാണ് സംഭവിക്കുക. ബുര്‍ജ് ഖലീഫയിലെ 80 മുതല്‍ 150 വരെയുള്ള നിലകളില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് മിനിറ്റുകളുടെയും ഉയര്‍ന്ന നിലകളില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് മിനിറ്റുകളുടെയും വ്യത്യാസം അനുഭവപ്പെടും. മഗ്‌രിബ് ബാങ്ക് കേട്ടതിന് ശേഷവും ഉയര്‍ന്ന പ്രതലങ്ങളില്‍ നിന്ന് സൂര്യനെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ സൂര്യാസ്തമയം ദര്‍ശിച്ച ശേഷമേ ഇഫ്താറിന് സമയമാകുകയുള്ളൂ. പ്രഭാത നിസ്‌കാരത്തിനും അത്താഴ സമയ ക്രമീകരണത്തിനും ഇതേ രീതി കൈക്കൊള്ളണം.
Post Your Comments