മിദ്‌നാപൂര്‍ : പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിദ്‌നാപൂരിലെ സ്‌കൂളിന് വമ്പന്‍ തുക ധനസഹായം നല്‍കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. ‘സ്വര്‍ണമയി സസ്മല്‍ ശിക്ഷാ സ്‌കൂളി’ന്റെ സാമ്പത്തിക സഹായം അഭ്യത്ഥിച്ചുകൊണ്ടുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍ 70 ലക്ഷം രൂപയാണ് ധനസഹായം നല്‍കിയത്.
2014ലാണ് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് സ്‌കൂള്‍ അധികൃതര്‍ സച്ചിന് കത്തയച്ചത്. ആറ് മാസങ്ങള്‍ക്കുശേഷം ഫണ്ട് അനുവദിക്കാമെന്ന് സച്ചിന്‍ ഉറപ്പു നല്കുകയായിരുന്നു. ”ഞങ്ങള്‍ വലിയ സന്തോഷത്തിലാണ്. ഇത് സത്യമാണോ എന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. വളരെ നന്ദിയുണ്ട്.” -സ്‌കൂളിന്റെ പ്രധാന അധ്യാപകന്‍ ഉത്തം കുമാര്‍ മൊഹന്തി മാധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂളിന്റെ ബാക്കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഫണ്ട് ആവശ്യപ്പെടാനൊരുങ്ങുകയാണെന്നും പ്രധാന അധ്യാപകന്‍ പറഞ്ഞു. സ്‌കൂളിന്റെ പണികളെല്ലാം പൂര്‍ത്തിയായതിനു ശേഷം സച്ചിനെത്തന്നെ ഉദ്ഘാടനത്തിനായി വിളിക്കാനാണ് ആഗ്രഹമെന്നും അധ്യാപകര്‍ പറഞ്ഞു.
Post Your Comments