Business

ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

കൊച്ചി : ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബിഎസ്എന്‍എല്‍ ഓള്‍ ഇന്ത്യാ ഇന്‍കമിംഗ് കോള്‍ റോമിംഗ് സൗജന്യം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നാണ് ഓഫര്‍ നിലവില്‍ വന്നത്.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ ആളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് എത്തിയതിനു പിന്നിലെ ഒരു ഘടകം സൗജന്യ ഇന്‍കമിങ് റോമിങ് ആണെന്നാണ് ബിഎസ്എന്‍എല്ലിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം പ്രമോഷനല്‍ ഓഫറായി ഒരു വര്‍ഷത്തേക്കാണു സൗജന്യ റോമിങ് അനുവദിച്ചത്. മികച്ച പ്രതികരണത്തെ തുടര്‍ന്ന് അടുത്ത ഒരു വര്‍ഷത്തേക്കു കൂടി ഈ സൗജന്യം അനുവദിക്കും. 15 മുതലാണ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഓഫര്‍ ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button