അഫ്ഗാനിസ്ഥാന്, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്രമോദി ശിരസ്സാവഹിച്ച ജോലിഭാരം ലോകത്തെ ഏതൊരു രാജ്യത്തേയും ഊര്‍ജ്ജ്വസ്വലരായ യുവാക്കളെപ്പോലും നാണിപ്പിക്കുന്നത്. അഞ്ച് ദിനങ്ങളിലായി അഞ്ച് രാജ്യങ്ങളില്‍ പ്രധാനമന്ത്രി മൊത്തം 45 മീറ്റിംഗുകളില്‍ സംബന്ധിച്ചു. ഈ അഞ്ച് ദിവസവും പ്രധാനമന്ത്രിയുടെ ഉറക്കം വിമാനത്തിനുള്ളില്‍, ഒരു രാജ്യത്ത് നിന്ന് അടുത്ത രാജ്യത്തേക്കുള്ള രാത്രിയിലെ പറക്കലിനിടയിലായിരുന്നു. പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ടുള്ള എയര്‍ഇന്ത്യ-വണ്‍ ഏതു രാജ്യത്ത് ഏതു സമയത്ത് ലാന്‍റ് ചെയ്താലും ഊര്‍ജ്ജ്വസ്വലനായി പ്രധാനമന്ത്രി ഇറങ്ങിവരികയും സന്ദര്‍ശിക്കുന്ന രാജ്യത്തെ ഔദ്യോഗിക സ്വീകരണം ഏറ്റു വാങ്ങുകയും ചെയ്തു.
വന്‍വിജയമായ ഇറാന്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഒരു സന്ദര്‍ശനവും കഴിഞ്ഞാണ് പഞ്ചരാഷ്ട്ര സന്ദര്‍ശനം ആരംഭിച്ചത്. ആദ്യ ലക്ഷ്യമായ അഫ്ഗാനിസ്ഥാനില്‍ “ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ അണക്കെട്ട്” അഫ്ഗാനിസ്ഥാന് സമര്‍പ്പിച്ചതിലൂടെ യാത്രയിലെ നയതന്ത്ര വിജയങ്ങളുടെ തുടക്കം.
ഖത്തറിലെ ഒരിന്ത്യന്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ച ആദ്യ നേതാവ് ആയി അദ്ദേഹം. നരേന്ദ്രമോദിയുടെ സന്ദര്‍ശനം കഴിഞ്ഞയുടന്‍ അദ്ദേഹവുമായി സംസാരിച്ചതിന്‍ പ്രകാരം തൊഴില്‍ നിയമം തന്നെ മാറ്റി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമംതുടങ്ങി ഖത്തര്‍.
സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിയതിനു ശേഷം, ഇന്ത്യയുടെ ആണവക്ലബ്ബിലെ അംഗത്വത്തിന് സ്വിസ്സ് പിന്തുണ ഉറപ്പാക്കുകയും, സ്വിസ്സ് ബാങ്കുകളിലെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ക്കായി സ്വിറ്റ്സര്‍ലന്‍ഡുമായി ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
അമേരിക്കയില്‍ എത്തിയതിനു ശേഷം യുഎസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം ഒന്നുമാത്രം മതി നരേന്ദ്രമോദി എന്ന നയതന്ത്രജ്ഞന്‍റെ വലിപ്പം മനസ്സിലാകാന്‍. ആണവക്ലബ്ബ് അംഗത്വം, മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജീം എന്നിവയടക്കം നിരവധി തന്ത്രപ്രധാന മേഖലകളില്‍ അമേരിക്കന്‍ സഹകരണം ഉറപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രി മെക്സിക്കോയിലേക്ക് പോയത്.
മെക്സിക്കോയിലെത്തിയ നരേന്ദ്രമോദി ആണവക്ലബ്ബിലെ ഇന്ത്യയുടെ അംഗത്വം എന്ന സുപ്രധാന നേട്ടത്തിന് മെക്സിക്കന്‍ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.
ഇത്രയും തിരക്കുപിടിച്ച, പറഞ്ഞറിയിക്കാനാവാത്ത സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ ഒരു നയതന്ത്ര സന്ദര്‍ശനത്തിന് ശേഷം ഒരു ദിവസം പോലും വിശ്രമിക്കാതെ, തിരിച്ചെത്തിയതിന്‍റെ അന്ന് രാത്രിയിലെ ഏതാനും മണിക്കൂര്‍ മാത്രം നീണ്ടുനിന്ന വിശ്രമത്തിന് ശേഷം, തന്‍റെ കര്‍ത്തവ്യനിര്‍വ്വഹണം കൂടുതല്‍ ശുഷ്കാന്തിയോടെ, ഊര്‍ജ്ജ്വസ്വലതയോടെ നിറവേറ്റാന്‍ തന്‍റെ കാര്യാലത്തിലേക്ക് മറ്റാരെക്കാളും മുമ്പേയെത്തുന്ന പ്രധാനമന്ത്രിയെയാണ് നാം കാണുന്നത്. അതുതന്നെയല്ലേ ഒരു രാഷ്ട്രം എന്ന നിലയില്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യന്‍ യശസിന്‍റെ രഹസ്യവും.
Post Your Comments