ന്യൂഡല്‍ഹി : ഫെയ്‌സ്ബുക്ക് ഏവര്‍ക്കും പ്രിയപ്പെട്ട സാമൂഹിക മാധ്യമമാണ്. എന്നാല്‍ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഫെയ്‌സ്ബുക്കിന്റെ അന്ത്യമടുത്തു എന്നാണ്. ഫെയ്‌സ്ബുക്കിന് പ്രതിവര്‍ഷം നഷ്ടപ്പെടുന്നത് 8 ശതമാനം ആളുകളെയാണ്. വാട്‌സാപ്പാണ് ഫെയ്‌സ്ബുക്കിന് വില്ലനായത്. ഇന്ത്യയില്‍ തന്നെ വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണം 1.5 കോടിയാണ്.
വാട്‌സാപ്പ്, ടെലഗ്രാം പോലെയുള്ള പ്രൈവറ്റ് ആപ്ലിക്കേഷനുകളിലേക്ക് തിരിയുന്നതാണ് ഫെയ്‌സ്ബുക്കിന് തിരിച്ചടിയായത്.
ജനുവരി മുതല്‍ മാര്‍ച്ച് 2016 വരെയുള്ള സാമൂഹ്യമാധ്യമങ്ങളിലെ മാറ്റങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടത് സിമിലര്‍ വെബ് എന്ന വെബ് അനലറ്റിക്‌സ് കമ്പനിയാണ്. നേരത്തെയും വിവിധ സര്‍വകലാശാലകള്‍ നടത്തിയ പഠനത്തിലും യുവതലമുറ സാമൂഹ്യമാധ്യമങ്ങളോട് വിമുഖത കാണിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments