ന്യൂഡല്‍ഹി : ഉഡ്താ പഞ്ചാബ് വിവാദം കൊഴുക്കവെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നല്‍കി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലുള്ള മാറ്റങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കണം. ഇക്കാര്യത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ച ശ്യാം ബെനഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് മന്ത്രാലയം പരിശോധിച്ച് വരികയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും, സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഉഡ്താ പഞ്ചാബ് സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ വ്യക്തമായ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.
Post Your Comments