കൊച്ചി: നിസാന്റെ ഉടമസ്ഥതയിലുള്ള ഡാറ്റ്സൺ ബ്രാൻഡിന്റെ ഏറ്റവും ചെറിയ കാർ ആയ റെഡി -ഗോ കേരള വിപണിയിലെത്തിച്ചു. ഡി, എ, ടി, ടി ഓപ്ഷണൽ, എസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലായാണ് റെഡി ഗോ ലഭ്യമാകുന്നത്.സ്പോർട്ടിയായ രൂപമാണ് റെഡി ഗോയുടെ പ്രധാന സവിശേഷത. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മൂന്നു സിലിണ്ടർ, 8 ലിറ്റർ എൻജിനുള്ള കാറിൽ 5 സ്പീഡ് മാന്യുവൽ ട്രാൻസ്മിഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 54 പി എസ് കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കാനാവും ഈ എൻജിന് . ലീറ്ററിന് 25 കിലോമീറ്ററാണു കാറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.യുവാക്കളെ ആകർഷിക്കാനായി ലൈം ഗ്രീൻ, റെഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. മികച്ച ലെഗ് സ്പേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്.
കിലോമീറ്റർ പരിധിയില്ലാത്ത രണ്ട് വർഷം വാറന്റി റെഡിഗോയ്ക്ക് ലഭിക്കും. ഇത് കൂടാതെ ഈ വിഭാഗത്തിൽ ആദ്യമായി സൗജന്യ റോഡ്‌സൈഡ് അസ്സിസ്റ്റൻസ് ഉള്ള രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തെ അധിക വാറന്റിയും ലഭ്യമാണ്.
കൊച്ചി എക്സ്ഷോറൂം വില ഡി- 2.43 ലക്ഷം, എ- 2.87 ലക്ഷം, ടി- 3.14 ലക്ഷം ടി(ഓപ്ഷണൽ)- 3.25 ലക്ഷം എസ്- 3.40 ലക്ഷം
Post Your Comments