NewsInternational

റമദാനോട് അനുബന്ധിച്ച് മാര്‍ക്കറ്റുകളില്‍ പരിശോധന

ഷാര്‍ജ : റമദാനോട് അനുബന്ധിച്ച് ഷാര്‍ജയിലും അജ്മാനിലും മാര്‍ക്കറ്റുകളില്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ പരിശോധന. ചില ഉത്പ്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നതായി കണ്ടെത്തി. കടയുടമകളോട് ഉത്പന്നങ്ങളുടെ വില കുറക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റമദാന്റെ ഭാഗമായി അവശ്യവസ്തുക്കള്‍ക്ക് യു.എ.ഇ വില നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സാമ്പത്തിക മന്ത്രാലയം ഷാര്‍ജയിലും അജ്മാനിലും മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയത്. ഷാര്‍ജ ജുബൈയില്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വില വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നതായി കണ്ടെത്തി.

അതെസമയം ജുബൈല്‍ മാര്‍ക്കറ്റില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും അമിത വില ഈടാക്കുന്നതായി കണ്ടെത്തിയിട്ടില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. മത്സ്യം, മാംസം എന്നിവക്കും അമിത വില ഈടാക്കുന്നില്ല. അജ്മാന്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ ചില വസ്തുക്കള്‍ ഉയര്‍ന്ന വിലക്ക് വിറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത് കുറക്കാന്‍ കച്ചവടക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക വികസന വകുപ്പുമായി ചേര്‍ന്ന് തുടര്‍ന്നും പരിശോധനകള്‍ തുടരും എന്ന് കണ്‍സ്യൂമര്‍ പ്രോട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ ഹാഷിം അല്‍ നുഐമി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button