കണ്ണൂര്‍: പിണറായിയില്‍ സി.പി.ഐ.എം അക്രമത്തിനിരയായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി എം.പിയും വക്താവുമായ മീനാക്ഷി ലേഖി. സ്വന്തം പഞ്ചായത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത പിണറായി ഒരു സംസ്ഥാനത്തെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്നും എം.പി ചോദിച്ചു. മുഖ്യമന്ത്രി പദത്തിലിരിക്കുന്നയാള്‍ പാര്‍ട്ടി നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടതെന്നും അത് ഭരണഘടനാ പരമായി പദവിയാണെന്നും അവര്‍ പറഞ്ഞു. പിണറായിയില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments