തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്തു കുതിച്ചുകയറിയ നിത്യോപയോഗസാധനവിലക്കയറ്റം പുതിയ സര്‍ക്കാരിനു വെല്ലുവിളി. മുന്സര്ക്കാരിനു നഷ്ടമായ വിപണിനിയന്ത്രണം തിരികെപ്പിടിക്കാന്‍ ഇത് വരെ നീക്കങ്ങലായിട്ടില്ല . ഇതിന്റെ ഫലമായി സംസ്ഥാനത്തു ബ്രാന്‍ഡഡ് കമ്പനികള്‍ അരിവില കുത്തനെകൂട്ടിയിരിക്കുകയാണ് . 40 രൂപയായിരുന്ന കുത്തരിക്ക് ഒറ്റയടിക്കു മൂന്നുരൂപ കൂട്ടിയത് . പാലക്കാട് കേന്ദ്രമായ ബ്രാന്‍ഡഡ് കമ്പനിയാണ് അരിവില 43 രൂപയിലെത്തിച്ചത്. മിക്ക നിത്യോപയോഗസാധനങ്ങളുടെയും വില 100 കടന്നിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല .
പൊതുവിപണിയില്‍ ഉഴുന്നാണു വിലയില്‍ മുന്നില്‍. 170 രൂപയാണു മൊത്തവില. എന്നാല്‍, ചില്ലറവില്പന 190-200 രൂപയ്ക്കാണ്. മുളകിന്റെ മൊത്തവില 150 ആണ് . ചെറുകിടവ്യാപാരികള്‍ വില്‍ക്കുന്നത് 200 രൂപയ്ക്ക്. ജീരകം 180 രൂപയായപ്പോള്‍ വെള്ളക്കടലയുടെ വില 140-ല്‍ എത്തി. കറുത്തകടല-88, മല്ലി-110, ചെറുപയര്‍-120, വന്‍പയര്‍-78, കടുക്-100 എന്നിങ്ങനെ തൊട്ടതിനെല്ലാം പൊള്ളുന്ന വില.
വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനു കൂടുതല്‍ തുകയനുവദിച്ചിട്ടുണ്ടെന്നു വകുപ്പുമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വിപണിയില്‍ അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയില്ല. റേഷന്‍ വ്യാപകമായി കരിഞ്ചന്തയിലേക്കൊഴുകുന്നതു നിയന്ത്രിക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലും ത്രിവേണി-നന്മ സ്റ്റോറുകളിലും അവശ്യവസ്തുക്ഷാമമുണ്ട്. സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കുള്ള ലോഡുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ മാസത്തിന്റെ പകുതിയില്‍തന്നെ അരി ഉള്‍പ്പെടെയുള്ള സബ്സിഡി സാധനങ്ങള്‍ തീരുന്നതിനാല്‍ ഉയര്‍ന്നവിലയ്ക്കു സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണു സാധാരണക്കാര്‍.
പലവ്യഞ്ജനങ്ങള്‍ക്കു പുറമേ പച്ചക്കറിക്കും പഴങ്ങള്‍ക്കും സംസ്ഥാനത്തു റെക്കോഡ് വിലയാണ്. വിലക്കയറ്റം നിയന്ത്രിക്കാര്‍ സര്‍ക്കാരെടുത്ത പല നടപടികളും രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയേത്തുടര്ന്ന് മുന്നോട്ട് പോയിട്ടില്ല.
Post Your Comments