തിളയ്ക്കുന്ന ചൂടിന് ഇടക്കാലാശ്വാസമേകി ചന്നംപിന്നം പെയ്ത വേനല്‍മഴയ്ക്കൊടുവില്‍ തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കേരള തീരമണഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കുറഞ്ഞ മഴലഭ്യതയ്ക്ക് അറുതിവരുത്തിക്കൊണ്ട് ഈ വര്‍ഷം സാധാരണ അളവില്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് പെയ്യുമെന്നാണ് കണക്കുകൂട്ടലുകള്‍.
രാജ്യത്തിന്‍റെ തെക്കന്‍തീരത്ത് മഴയുടെ ആശ്വാസം ലഭിക്കുമെങ്കിലും, കഴിഞ്ഞ കുറേ നാളുകളായി ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലേയും ജന-ജന്തു ജീവിതത്തെ സാരമായി ബാധിച്ചിരുന്ന താപവാത പ്രതിഭാസം തുരരുമെനന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേധാവി അറിയിച്ചു. രാജസ്ഥാന്‍റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഹരിയാന, ഗുജറാത്തിലെ ചില ഭാഗങ്ങള്‍, പടിഞ്ഞാറന്‍ മദ്ധ്യപ്രദേശ് എന്നിവിടങ്ങില്‍ താപവാതം വീശുന്നത് തുടരും.
രണ്ട് വര്‍ഷത്തെ കുറഞ്ഞ മഴലഭ്യതയ്ക്ക് ശേഷം നല്ല രീതിയില്‍ മഴ ലഭിക്കുന്ന ഒരു മണ്‍സൂണ്‍ സീസണ്‍ രാജ്യത്തെ വരള്‍ച്ചബാധിതമായ പല പ്രദേശങ്ങളിലും അത്യന്താപേക്ഷിതമാണ്.
Post Your Comments