NewsInternational

മയക്കുമരുന്ന് വാങ്ങാന്‍ വികലാംഗരായ മക്കളെ കൂട്ടിക്കൊടുത്ത മാതാവിന് കിട്ടിയ ശിക്ഷ

നോര്‍ത്ത് കരോലിന്‍ : മയക്കുമരുന്ന് കഴിക്കാന്‍ വികലാംഗരായ മക്കളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച മാതാവിന് 20 വര്‍ഷം തടവുശിക്ഷ. നോര്‍ത്ത്കരോലിന്‍ കാരിയായ തെരേസാ വാനോവറിനാണ് കടുത്ത ശിക്ഷ. മാനസികാസ്വാസ്ഥ്യമുള്ള പതിനഞ്ചും പതിമൂന്നും വയസ്സുകാരികളായ തന്റെ പെണ്‍മക്കളെ ഇവര്‍ അഞ്ച് ഡോളറിനും 20 ഡോളറിനും വേണ്ടി കൂട്ടിക്കൊടുക്കുകയായിരുന്നെന്നാണ് കുറ്റം.
പതിവായി കൊക്കെയ്ന്‍ ഉപയോഗിക്കുന്ന ശീലമുളള തെരേസ കൊക്കെയ്ന്‍ വാങ്ങാനാണ് മക്കളെ നല്‍കിയത്.

ഭര്‍ത്താവിന് മരുന്ന് വാങ്ങാന്‍ വേണ്ടി ആദ്യമൊക്കെ കുട്ടികളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ച മാതാവ് പിന്നീട് കൊക്കെയ്ന്‍ വാങ്ങാനുള്ള വഴിയാക്കി പരിപാടി മാറ്റി. പിതാവ് മരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ ബില്‍ പേ ചെയ്യേണ്ട കാര്യമില്ലെന്ന് മനസ്സിലാക്കിയ മൂത്തമകള്‍ അമ്മയുടെ നടപടിയോട് നിസ്സഹകരിച്ചു. എന്നാല്‍ തനിക്ക് പകരം അനിയത്തിയെ അമ്മ ഇടപാടുകാരന് കൊടുക്കുന്നത് കണ്ട് പോലീസിനെ വിളിക്കുകയായിരുന്നു. പിന്നീട് വാനോവര്‍ തന്നെ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

തന്റെ പിഴവാണെന്നും അതിന്റെ ഫലം താന്‍ തന്നെ അനുഭവിച്ചോളാമെന്നും വാനോവര്‍ കുട്ടികളോട് പറഞ്ഞു. വാനോവര്‍ മക്കളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച ബാര്‍ബര്‍ഷോപ്പ് ഉടമ 67 കാരന്‍ ടോമി വുഡാള്‍ എന്നയാള്‍ക്ക് 16 വര്‍ഷം തടവ് ലഭിച്ചിട്ടുണ്ട്.

കുട്ടികളെ നിര്‍ബ്ബന്ധിത ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് 65 കാരന്‍ ഡോണി കാര്‍ട്ടര്‍ എന്നയാളെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ സ്വാതന്ത്ര്യം ഹനിച്ചു മാനസീകാസ്വാസ്ഥ്യമുള്ള കുട്ടികളെ വേശ്യവൃത്തിക്കായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ കാര്‍ട്ടര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് മാത്രം ഇയാള്‍ക്ക് 16 വര്‍ഷം തടവ് ലഭിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button