NewsIndia

പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളില്‍ നിലപാട്‌ വ്യക്‌തമാക്കി നിതീഷ്‌ കുമാര്‍

പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളില്‍ നിലപാട്‌ വ്യക്‌തമാക്കി നിതീഷ്‌ കുമാര്‍. പാര്‍ലമെന്റ്‌ അംഗമാകാനാണ്‌ ആഗ്രഹമെന്നും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ കക്ഷികളുടെ വിശാലസഖ്യത്തിനു താന്‍ മുന്നിട്ടിറങ്ങുന്നത്‌ സ്‌ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടല്ലെന്നും ജെഡിയു ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടാണു നിതീഷ്‌ പാര്‍ട്ടി പ്രസിഡന്റ്‌ സ്‌ഥാനം ഏറ്റെടുത്തതെന്ന പ്രചാരണം ശക്‌തമാണ്‌. രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ ആര്‍ക്കെങ്കിലും വിധിയുണ്ടെങ്കില്‍ അതു സംഭവിക്കുക തന്നെ ചെയ്യുമെന്ന്‌ അദ്ദേഹം മുമ്പ്‌ പറഞ്ഞിരുന്നു

 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button