ഹോങ്കോങ് : മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്ക് ആദ്യമായി വെളിപ്പെടുത്തി ചൈന. ചൈനീസ് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുളള സി.സി.ടി.വി 9 എന്ന ചാനലില്‍ അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്‍ററിയിലാണ് ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിലെ ലെഷ്കര്‍ ഇ-തൊയിബയുടെയും പാക്കിസ്ഥാനിലെ അതിന്‍റെ സ്പോണ്‍സര്‍മാരുടെയും പങ്ക് വെളിപ്പെടുത്തിയിരിക്കുന്നത്.
മുംബൈ ആക്രമണത്തിന്‍റെ ഉത്തരവാദി എന്ന് കരുതുന്ന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്നിന്‍റെ തീവ്രവാദി പട്ടികയില്‍ ഉല്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കെതിരെ ചൈന രംഗത്തെത്തിയിരുന്നത് വിവാദമായിരുന്നു.അന്താരാഷ്ട്ര കമ്യൂണിറ്റിയിലെ മറ്റ് രാജ്യങ്ങളെല്ലാം ഇന്ത്യയെ പിന്തുണച്ചപ്പോള്‍ ചൈന മാത്രമായിരുന്നു പാക്കിസ്ഥാനെ പിന്തുണച്ചത്. 2008 നവംബര്‍ 26, 29 തീയതികളില്‍ നടന്ന സ്ഫോടനത്തില്‍ 164 പേര്‍ കൊല്ലപ്പെടുകയും 308 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments