NewsGulf

മലയാളി വ്യവസായി ഒമാനിൽ ജയില്‍ മോചിതനായി

മസ്‌ക്കത്ത്: കൈക്കൂലി കേസില്‍ ഒമാനില്‍ ശിക്ഷിക്കപ്പെട്ട പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി. റംസാന്‍ മാസത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന്റ ഭാഗമായാണ് മോചനം. എണ്ണ വിതരണ കരാര്‍ നേടുന്നതിന് കൈക്കൂലി നല്‍കിയ കേസില്‍ 2014 മാര്‍ച്ചില്‍ മസ്‌ക്കറ്റ് ക്രിമിനല്‍ കോടതിയാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്. 15 വര്‍ഷമായിരുന്നു ശിക്ഷാ കാലാവധി.

കരാര്‍ നേടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയെന്ന കേസില്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും മലയാളിയുമായ ഗള്‍ഫാര്‍ മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും മസ്‌കറ്റ് ക്രിമിനല്‍ കോടതി വിധിച്ചിരുന്നു.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണപ്രകൃതി വാതക സ്ഥാപനമായ പെട്രോളിയം ഡവലപ്‌മെന്റ് ഓഫ് ഒമാനിലെ നിന്നും കരാറുകള്‍ നേടിയെടുക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസിലാണ് മുഹമ്മദാലി ശിക്ഷിക്കപ്പെട്ടത്. പെട്രോളിയം ഡെവലപ്പ്‌മെന്റ് ടെണ്ടര്‍ മേധാവി ജുമാ അല്‍ ഹിനായി അടക്കം കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button