Gulf

അജ്മാനില്‍ 62 തടവുകാര്‍ക്ക് മോചനം

അജ്മാന്‍ : റംസാന്‍ പ്രമാണിച്ച് യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 62 തടവുകാര്‍ക്ക് മോചനം നല്‍കി.

എമിറേറ്റ്‌സ് കറക്ഷന്‍ ആന്‍ഡ് പ്രിവന്റീവ് എസ്റ്റാബ്ലിഷ്‌മെന്റില്‍ കഴിയുന്ന വിവിധ രാജ്യക്കാര്‍ക്ക് മോചനം നല്‍കിയത്. മോചിതരാകുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ഒത്തു ചേരാനും അവസരം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രി.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി ഷെയ്ഖ് ഹുമൈദിന് നന്ദി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button