ഗുണ്ടൂര്‍ : പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കുരങ്ങന്റെ വന്‍ മോഷണം. ആന്ധ്രാപ്രദേശിലെ ഒരു ജ്വല്ലറിയിലാണ് വന്‍ മോഷണം നടത്തിയത്. അതും കടയുടമ നോക്കി നില്‍ക്കെയായിരുന്നു മോഷണം നടന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം.
ചില ദേശീയ മാധ്യമങ്ങളാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തു വിട്ടത്. കടയിലെ സിസിടിവിയില്‍ പതിഞ്ഞതായിരുന്നു ‘കുരങ്ങന്റെ മോഷണ ദൃശ്യങ്ങള്‍’. ജ്വല്ലറിയുടെ സമീപത്തു കൂടെ നടന്ന കുരങ്ങന്റെ കൈയിലുണ്ടായിരുന്ന പേരയ്ക്ക് കടയ്ക്കുള്ളിലേക്ക് തെറിച്ചു പോയി. ഇതെടുക്കാനാണ് കുരങ്ങന്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചത്.
എന്നാല്‍ പേരയ്ക്ക നോക്കുന്നതിനിടെ കൗതുകം തോന്നി പെട്ടിയ്ക്കുള്ളില്‍ കൈയിട്ട കുരങ്ങന് ഒരു കെട്ട് നോട്ടാണ് ലഭിച്ചത്. പതിനായിരം രൂപയുടെ ഒരു കെട്ട് നോട്ട്. ഇത് കണ്ട കടയുടമ കൈയില്‍ കിട്ടിയ സാധനം കാണിച്ച് കുരങ്ങനില്‍ നിന്നും പണം വാങ്ങാന്‍ ശ്രമിച്ചെങ്കിലും കുരങ്ങന്‍ പുറത്തേക്ക് ഓടി മറയുകയായിരുന്നു. ഇരുപത് മിനിട്ടോളമാണ് കുരങ്ങന്‍ കടയില്‍ ചെലവഴിച്ചത്.
#WATCH Guntur, Andhra Pradesh: Monkey enters into jewelry shop, takes away Rs. 10,000 cash from the cash drawer.https://t.co/9mB5rwMkAj
— ANI (@ANI_news) June 4, 2016
Post Your Comments