ന്യൂഡല്‍ഹി: പമ്പാ നദിയുടെ ശുചീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പമ്പാ നദി ശുചീകരണത്തിന് 1000 കോടി ആവശ്യപ്പെട്ട് കേന്ദ്രജലവിഭവ മന്ത്രി ഉമാഭാരതിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേന്ദ്രജലകമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ ജെ.സി അയ്യര്‍ അദ്ധ്യക്ഷനായ നാലംഗ സമിതി തിങ്കളാഴ്ച പത്തനംതിട്ടയിലെത്തും. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഗംഗാ ആക്ഷന്‍ പ്ലാനിന് സമാനമായി പമ്പാ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് സമിതി റിപ്പോര്‍ട്ട് നല്‍കുക.
Post Your Comments