പൈപ്പ് ലൈന്‍ വഴി ബിയര്‍ വീട്ടിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബെല്‍ജിയത്തില്‍. ബെല്‍ജിയത്തിലെ ബ്രൂഗസ് നഗരത്തിലാണ് ബിയര്‍ പൈപ്പ്‌ലൈന്‍ പദ്ധതി യാതാര്‍ത്ഥ്യമായിരിക്കുന്നത്. നാട്ടുകാരുടെ ധനശേഖരണത്തിലൂടെയാണ് പദ്ധതി നടപ്പിലായത്. വന്‍കിട മദ്യ ഉല്‍പാദക കമ്പനികള്‍ക്ക് പണം നല്‍കിയാണ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്. ബിയര്‍ നിര്‍മ്മാതാവായ ബ്രീവെര്‍ സേവിയര്‍ വന്നെസ്റ്റെയാണ് ഈ അത്ഭുത പദ്ധതിക്ക് മുന്നിട്ടിറങ്ങിയിരുന്നത്. ഇതിന് സഹായിച്ചവര്‍ക്കെല്ലാം ജീവിതകാലം മുഴുവന്‍ ദിവസം തോറും ഓരോ ബോട്ടില്‍ ബിയര്‍ നല്‍കാനും സേവിയര്‍ തയ്യാറായിട്ടുണ്ട്.
ഈ ആശയവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ സേവിയർക്ക് അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചത്. തങ്ങളുടെ വീടുകളില്‍ ബിയര്‍ എത്തിക്കാമെങ്കില്‍ എത്ര രൂപ വേണമെങ്കിലും പദ്ധതിക്കായി നിക്ഷേപിക്കാമെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇപ്പോള്‍ സ്ഥാപിച്ച പൈപ്പ് ലൈന്‍ വഴി മണിക്കൂറില്‍ നാലായിരം ലിറ്റര്‍ ബിയറാണ് എത്തിക്കുന്നത്. മൂന്നു കിലോമീറ്ററാണ് പൈപ്പ് ലൈനിന്റെ നീളം. ഉപഭോക്താക്കള്‍ക്കായി വിവിധ പദ്ധതികളും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. 7500 യൂറോ വരെ പ്രതിമാസം ഒടുക്കിയാല്‍ ആവശ്യത്തിന് ബിയര്‍ പൈപ്പ് ലൈന്‍ വഴി ഉപഭോക്താവിന് ലഭ്യമാക്കും.
ഈ പദ്ധതിയില്‍ പങ്കെടുത്തവര്‍ക്ക് ബ്രോന്‍സ്, സില്‍വര്‍, ഗോള്‍ഡ് തുടങ്ങിയ നിരവധി ഫോര്‍മുലകളാണ് ലഭ്യമാക്കിയിരിക്കുന്നത്. അതായത് ഇതിനായി 7500 യൂറോ മുടക്കിയവര്‍ക്ക് അതായത് 8350 ഡോളര്‍ മുടക്കിയവര്‍ക്ക് ജീവിത കാലം മുഴുവന്‍ എല്ലാ ദിവസവും ഓരോ ബോട്ടില്‍ ബ്രൂഗ്സ് സോട്ട് ലഭിക്കുന്നതാണ്. മൊത്തം 4 മില്യണ്‍ യൂറോ ചെലവ് വന്ന പദ്ധതിയുടെ 10 ശതമാനം തുകയും ക്രൗഡ് ഫണ്ടിംഗിലൂടെയാണ് സമാഹരിച്ചിരിക്കുന്നത്.
Post Your Comments