ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കെതിരെ തരംതാഴ്ന്ന രീതിയിലുള്ള ആരോപണം നടത്തുന്ന പ്രതിപക്ഷത്തിന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ മറുപടി. മോദിയുടെ വിദേശയാത്രകൾ ആഭ്യന്തര വികസന വിദേശനയത്തിന്റെ ഭാഗമാണ്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 75 രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. എന്തു നേട്ടമാണ് രാജ്യത്തിന് ലഭിച്ചത്. മോദിയുടെ പ്രവർത്തനങ്ങൾ അങ്ങനെയല്ലെന്നും രാജ്യത്തിന്റെ സാമ്പദ്‍വ്യവസ്ഥ ശക്തിപ്പെടുത്താനും മറ്റുമേഖലകളിലും വളർച്ചയ്ക്ക് സഹായിച്ചുവെന്നും വെങ്കയ്യ നായിഡു അവകാശപ്പെട്ടു.
മോദിയുടെ ശബ്ദം രാജ്യാന്തരതലത്തിൽ ഉയർന്നു കേൾക്കുന്നു. ഇപ്പോൾ അദ്ദേഹം ലോകത്തെ മുൻനിരയിലുള്ള പത്ത് നേതാക്കളിൽ ഒരാളാണ്. ഇന്ത്യയ്ക്ക് ഇപ്പോൾ ലോകമെമ്പാടും ബഹുമാനം ലഭിക്കുന്നു. ഒരു രാജ്യം കഴിയുമ്പോൾ മറ്റൊരു രാജ്യം പ്രധാനമന്ത്രി മോദിക്കായി ചുവന്ന പരവതാനി വിരിക്കുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യാന്തര യോഗ ദിവസമെന്ന മോദിയുടെ നിർദേശം യു.എൻ വലിയ പ്രധാന്യത്തോടെ ഉൾക്കൊണ്ടു. കാലാവസ്ഥ മാറ്റം, ഭീകരവാദം, തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ ശബ്ദം ഉയർന്നു കേൾപ്പിക്കാൻ മോദിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments