വാഷിങ്ടണ്‍: കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ടെക്‌സാസിലെ പ്ലാനോയിലെ ഗോള്‍ഫ് കോഴ്‌സിനടുത്താണ് സംഭവം. 43 കാരിയായ സ്ട്രിയറ്റ് സ്പിയറെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത കാമുകൻ അമിക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സ്ട്രിയറ്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രങ്ങൾ അപ്പ്‌ലോഡ് ചെയ്തത്. കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു സ്ട്രിയറ്റ്. ചിത്രത്തില്‍ സ്ട്രിയറ്റിന് സമീപം തന്നെ രക്തത്തില്‍ കുളിച്ച നിലയില്‍ അമിക്‌സുമുണ്ടായിരുന്നു.
ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തി. സ്പിയറിന്റെ മാതാവ് വിളിച്ചറിയിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസെത്തിയത്. ഇവര്‍ സ്പിയറിന്റെ മുറിയിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തുകയായിരുന്നു. സ്പിയര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ജീവന്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അമിക്‌സിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ അപകടനില തരണ ചെയ്തതായി പൊലീസ് അറിയിച്ചു. ഇരുവരും പരസ്പരം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ ഭീരുത്വം കാട്ടിയതോടെ കാമുകിയെ കൊന്ന് താന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നും അമിക്‌സ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments