നോര്‍ത്ത് ടെക്സാസ് : കുസൃതി കാണിച്ച കുട്ടികളോട് രണ്ടാനമ്മയുടെ ക്രൂര ശിക്ഷ. അമേരിക്കയിലെ നോര്‍ത്ത് ടെക്സാസിലാണ് സംഭവം. 24 കാരിയായ സാറ അന്നെ വൂഡിയാണ് തന്റെ ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലെ പന്ത്രണ്ടും ഏഴും വയസുള്ള കുട്ടികളോട് ക്രൂരമായി പെരുമാറിയത്.
ആദ്യമൊക്കെ കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് സാറ പെരുമാറിയത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ കുട്ടികളോട് പീഡനം തുടങ്ങുകയായിരുന്നു. കുട്ടികള്‍ ചെയ്യുന്ന ചെറിയ കുസൃതികള്‍ പോലും കാര്യമായി എടുത്ത് ക്രൂരമായി മര്‍ദ്ദിക്കും. ഇത്തരത്തിലൊരു പീഡനമാണ് കഴിഞ്ഞ ദിവസം നടന്നത്. കുസൃതി കാണിച്ച കുട്ടികളെ മര്‍ദ്ദിച്ച ശേഷം ടോയ്ലറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചു. കുട്ടികള്‍ ചെയ്യാതെ വന്നതോടെയാണ് അവരുടെ നാവ് ലൈറ്റര്‍ ഉപയോഗിച്ചത് പൊള്ളിച്ചു. ഇതിന് ശേഷം ബെല്‍റ്റ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ അടിയ്ക്കുകയും ചെയ്തു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തി സാറയെ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സാറയ്ക്ക് ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഇരുപത് കോടിയോളം രൂപ പിഴയടയ്ക്കാനും വിധിച്ചിട്ടുണ്ട്. സാറയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ ജെനാഥന്‍ വൂഡിയ്ക്കെതിരെയും പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ജൊനാഥനും ജയില്‍ ശിക്ഷ തന്നെയാണ് കോടതി വിധിച്ചത്. മൂന്നു കോടിയിലധികം രൂപ പിഴയടയ്ക്കാനും ജൊനാഥനോട് കോടതി ആവശ്യപ്പെട്ടു. കുട്ടികളെ സാറ പീഡിപ്പിക്കുന്നത് കണ്ടിട്ടും എതിര്ക്കാതിരുന്നതിനാണ് ജെനാഥനെതിരെ പോലീസ് കേസെടുത്തത്. നാവിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments