ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തെത്തുടര്‍ന്ന്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള കായിക മന്ത്രി ഇപി ജയരാജന്‍റെ സംഭാഷണം സോഷ്യല്‍ മീഡിയകളില്‍ ചിരിയുണര്‍ത്തുന്നു. മുഹമ്മദ് അലി കേരള കായിക രംഗത്തെ അതിപ്രഗത്ഭനായ താരമായിരുന്നു എന്ന്പറഞ്ഞാണ് കായിക മന്ത്രിയുടെ അനുസ്മരണം. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ജയരാജന്റെ പ്രതികരണം.
കായിക രംഗത്ത് ഓട്ട് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്ക് എത്തിച്ച കായിക താരമാണ് അലി. അലിയുടെ വിയോഗത്തിലുള്ള കായിക ലോകത്തിന്റെ ദുഖം അറിയിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞുവെക്കുന്നു.
കായികമന്ത്രിയുടെ കായികരംഗത്തെക്കുറിച്ചുള്ള “അറിവ്” നവമാധ്യമങ്ങളിലൂടെ പരക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അറിവിനെക്കുറിച്ചോര്‍ത്ത് അമ്പരക്കുകയാണ് മലയാളികള്‍.
Post Your Comments