സൗദി അറേബ്യയില്‍ നിന്ന് വിദേശ തൊഴിലാളികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ആലോചന. ഇതിനുളള കരട് നിയമം ശൂറാ കൗണ്‍സില്‍ പരിഗണിച്ചുവരുകയാണ്. .ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുന്നത് സൗദി അറേബ്യയില്‍ നിന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതും സൗദി അറേബ്യയിലാണ്.ഈ തീരുമാനം നടപ്പിലാക്കിയാൽ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും.
ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ പ്രസിഡന്റ് ഡോ. ഹുസാം അല്‍അന്‍ഓരിയാണ് കരട് നിയമം ശൂറാ കൗണ്‍സിലിന് സമര്‍പ്പിച്ചത്. സൗദിയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ആദ്യ വര്‍ഷം അയക്കുന്ന പണത്തിന് ആറ് ശതമാനം നികുതി ബാധകമാക്കണമെന്ന് കരട് നിയമത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നികുതി കുറയും. അഞ്ചാം വര്‍ഷം മുതല്‍ രണ്ട് ശതമാനം നികുതിയായിരിക്കും ബാധകം.
Post Your Comments