KeralaNews

നിയമസഭാംഗങ്ങളോട് പുതിയ സ്പീക്കര്‍ക്ക് ഒരേ ഒരു അഭ്യര്‍ഥന മാത്രം, ആ അഭ്യര്‍ത്ഥന എന്തായിരിക്കുമെന്നല്ലേ…

തിരുവനന്തപുരം : സംഘടനാരംഗത്തെ നേതൃപാടവത്തിന് കിട്ടിയ അംഗീകാരമാണ് പി.ശ്രീരാമകൃഷ്ണന് സ്പീക്കര്‍ പദവി. പൊന്നാനിയില്‍നിന്ന് രണ്ടാംവട്ടം ജയിച്ചുവന്ന ശ്രീരാമകൃഷ്ണന്‍, മലപ്പുറത്തുനിന്ന് സ്പീക്കറാകുന്ന അഞ്ചാമത്തെയാളാണ്. 

കമ്യൂണിസ്റ്റുകാരനായിരുന്നിട്ടും ചെങ്കൊടിയല്ല, പുസ്തകങ്ങളായിരുന്നു അധ്യാപകനായ അച്ഛന്‍ ശ്രീരാമകൃഷ്ണന് ആദ്യം നല്‍കിയത്. ആ വഴി തന്റെ പാതയിലേക്ക് തന്നെ ആയിരിക്കുമെന്ന് പിതാവ് ഗോപിനാഥന്‍ നായര്‍ക്കും അറിയാമായിരുന്നു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്‌കൂളില്‍ എസ്എഫ്െഎ യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങിയ ശ്രീരാമകൃഷ്ണന്‍ ഒറ്റപ്പാലം എന്‍.എസ.്എസ് കോളജിലെത്തിയപ്പോഴും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റ മുന്നിലുണ്ടായിരുന്നു.

കാലിക്കറ്റ് സര്‍വകലാശാല ചെയര്‍മാനില്‍ നിന്ന് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി ശ്രീരാമകൃഷ്ണനെ പിന്നെ ഉയര്‍ത്തിയതും സംഘടനാപാടവം തന്നെയായിരുന്നു. ഇതിനിടെ എംഎയും ബിഎഡും പൂര്‍ത്തിയാക്കിയശേഷം അധ്യാപകരായ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം മേലാറ്റൂര്‍ ആര്‍.എം ഹൈസ്‌കൂളില്‍ അധ്യാപകനായി.

പക്ഷെ പാര്‍ട്ടി നിര്‍ദേശപ്രകാരം പിന്നീട് അവധിയെടുത്തു. ചെങ്കൊടിപോലെ കടുംനിറങ്ങളുടെ കൂട്ടുകാരനാണ് എന്നും ഈ നാല്‍പ്പത്തിയെട്ടുകാരന്‍. പൊന്നാനിയില്‍നിന്നു തുടര്‍ച്ചയായ രണ്ടാംജയം നേടി സഭയിലെത്തിയ ശ്രീരാമകൃഷ്ണന്‍ ചാനല്‍ ചര്‍ച്ചകളിലെ പരിചിതമുഖം.

മുപ്പതുകാരനായ മുഹമ്മദ് മൊഹ്‌സിനെ മുതല്‍ തൊണ്ണൂറ്റിനാലുകാരനായ വി.എസിനെ വരെ നിയന്ത്രിക്കേണ്ട ചുമതലയുണ്ട്. കൊമ്പുകോര്‍ക്കാന്‍ ഒരുപാടുപേരുള്ളപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് അറിയാം. എങ്കിലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ടത് പരിമിതിയാക്കാനല്ല, സാധ്യതയാക്കാനാണ് ശ്രീരാമകൃഷ്ണന് ഇഷ്ടം.

വെട്ടത്തൂര്‍ എ.യു.പി അധ്യാപികയായ ദിവ്യയാണ് ഭാര്യ. ഡിഗ്രി വിദ്യാര്‍ഥിനിയായ നിരഞ്ജന, എട്ടാം ക്ലാസുകാരനായ പ്രിയരഞ്ജന്‍ എന്നിവര്‍ മക്കളും. പുതിയ സ്പീക്കര്‍ക്ക് ഒരു അഭ്യര്‍ഥനയുണ്ട്. സഭയ്ക്കുള്ളില്‍ സ്പീക്കറെ സാര്‍ എന്നു വിളിക്കുന്നത് കഴിവതും ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button