KeralaNewsUncategorized

യുഡിഎഫിന്റെ വോട്ട് ചോർന്നു,വോട്ട് വേണ്ടെന്ന് പറഞ്ഞവർക്ക് അത് നല്‍കിയില്ല;രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫിനെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.ശ്രീരാമകൃഷ്ണന് ലഭിച്ചത് 92 വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ വി.പി.സജീന്ദ്രന് 46 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒരു വോട്ട് ചോര്‍ന്നു. പി.സി.ജോര്‍ജിന്റെ വോട്ട് അസാധുവായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായ ഒ.രാജഗോപാലിന്റെ വോട്ട് പി.ശ്രീരാമകൃഷ്ണന് ലഭിച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന്‍ എന്ന നല്ലപേരുള്ളയാള്‍ക്കാണ് എന്റെ വോട്ടെന്ന് ഓ . രാജഗോപാൽ വ്യക്തമാക്കി.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് വേണ്ടെന്ന് യുഡിഎഫ് ഇന്നലെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ താന്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്യുകയായിരുന്നുവെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. ശ്രീരാമകൃഷ്ണന്‍ യുവാക്കളുടെ പ്രതിനിധിയാണെന്നും അത്തരത്തിലുള്ളവരാണ് ഇനി വരേണ്ടതെന്നതിനാലാണ് തന്റെ വോട്ട് അദ്ദേഹത്തിന് നല്‍കിയതെന്നും രാജഗോപാല്‍ വ്യക്തമാക്കി.

യു.ഡി. എഫിന്റെ ഒരു വോട്ട് ചോർന്നിട്ടുണ്ട്.താന്‍ ആര്‍ക്കും വോട്ടു ചെയ്തില്ലെന്ന് സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജ് സ്ഥിരീകരിച്ചതോടെയാണ് യുഡിഎഫിന്റെ വോട്ട് ചോര്‍ന്നുവെന്ന് വ്യക്തമായത്. സഭയില്‍ യുഡിഎഫിന് 47 അംഗങ്ങളുണ്ടെങ്കിലും പ്രതിപക്ഷ സ്ഥാനാര്‍ഥിയായ വി.പി.സജീന്ദ്രന് ലഭിച്ചത് 46 വോട്ടു മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button