ലണ്ടന്‍: സ്ത്രീരോഗികളോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജനായ ഗൈനക്കോളജിസ്റ്റ് കുറ്റവിചാരണ നേരിടുന്നു. ഡോ. മഹേഷ് പട്‌വര്‍ദ്ധനാണ് പരിശോധനയ്ക്കിടെ അനുവാദമില്ലാതെ സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന കുറ്റത്തിന് വിചാരണ നേരിടുന്നത്. സൗത്ത് ലണ്ടനിലെ ക്വീന്‍ എലിസബത്ത് ഹോസ്പിറ്റല്‍, എസെക്‌സിലെ ബക്ക്ഹസ്റ്റ് ഹില്ലിലെ ദി ഹോളി, ബ്ലാക്ക്ഹീത്ത് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ രോഗികളാണ് മഹേഷിനെതിരെ പരാതികളുമായി രംഗത്തെത്തിയത്.
രണ്ടുകുട്ടികളുടെ മാതാവായ സ്ത്രീയെ ഉള്‍പ്പെടെ ആറു സ്ത്രീകളെയാണ് ഇയാളെ ലൈംഗികമായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ടാറ്റൂ പതിച്ച പിന്‍ഭാഗം കാണാനായി വസ്ത്രം മാറ്റാന്‍ ഒരു സ്ത്രീയോട് ഇയാള്‍ ആവശ്യപ്പെടുകയും മറ്റൊരാളോട് ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്നും ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇയാള്‍ക്കെതിരേ യു.കെ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിലും പരാതി പോയിട്ടുണ്ടെന്ന് യു.കെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2008 ജൂലൈക്കും 2012 സെപ്തംബറിനും ഇടയിലാണ് സംഭവങ്ങളുണ്ടായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മഹേഷ് നിഷേധിച്ചിട്ടുണ്ട്. വൂള്‍വിച്ച് ക്രൗണ്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്.
Post Your Comments