ന്യൂഡൽഹി : വരവില്‍ കവിഞ്ഞ ആസ്തി സമ്പാദിച്ചതിനു കഴിഞ്ഞ സിബിഐ 16 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍നിന്നു 38.47 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി പിടികൂടുന്നതിനു സിബിഐ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളെത്തുടര്‍ന്നാണ് ഇത്രയും പേര്‍ പിടിയിലായത്.
കേന്ദ്ര കൈത്തറി, ടെക്സ്റ്റൈല്‍സ് മന്ത്രാലയം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അശുതോഷ് കുമാര്‍ സിങ് , സൂറത്ത് ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് ഡപ്യൂട്ടി മാനേജര്‍ സഞ്ജയ് പി.റാവു , ബെഹ്റാംപുര്‍ എംഐഎസിഎല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ചിന്മയ് ഗോസ്വാമി , ധന്‍ബാദിലെ ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡിലെ സീനിയര്‍ മാനേജര്‍ നാരായണ്‍ സിങ് , ഗോവയിലെ പാസ്പോര്‍ട്ട് ഓഫിസര്‍ ആഞ്ജലോ ഫെര്‍ണാണ്ടസ് , മധുര സെന്‍ട്രല്‍ എക്സൈസ് സര്‍വീസ് ടാക്സ് സൂപ്രണ്ട് അശോക് രാജ് എന്നിവരാണ് പിടിയിലായത് .
Post Your Comments