സിയോൾ : ആത്മഹത്യ ചെയ്യാൻ ചാടിയ ആൾ വഴിയിൽ കൂടി നടന്നു പോയ ആളെയും കൊന്നു. ദക്ഷിണ കൊറിയയിൽ ചൊവ്വാഴ്ചയാണ് സംഭവം. കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്ന് ആത്മഹത്യ ചെയ്യാൻ ചാടിയ ഇരുപത്തിയഞ്ചുകാരനായ വിദ്യാർഥിയാണു കുടുംബത്തോടൊപ്പം നടന്നു പോയ ആളുടെ മുകളിൽ ചാടി അദ്ദേഹത്തെക്കൂടി മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്.
സർക്കാർ ജീവനക്കാരനായ മുപ്പത്തെട്ടുകാരൻ എട്ടുമാസം ഗർഭിണിയായ ഭാര്യയോടും അഞ്ചു വയസ്സുകാരനായ മകനോടും ഒപ്പം നടന്നു പോകുമ്പോഴാണ് ആത്മഹത്യ ചെയ്യാൻ ചാടിയ വിദ്യാർത്ഥി അദ്ദേഹത്തിന്റെ മേൽ വന്ന് വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു .
Post Your Comments