ന്യൂഡല്‍ഹി : ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് സോണിയ ഗാന്ധി. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരിനെക്കുറിച്ചാണ് സോണിയ ഗാന്ധി നരേന്ദ്രമോദിയ്ക്ക് എഴുതിയത്.
പ്രധാനമന്ത്രി ആവാസ് യോജന പേര് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരില്‍, ഇന്ദിര ആവാസ് യോജന തന്നെ ആക്കി മാറ്റണമെന്നാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. പാവപ്പെട്ട ഗ്രാമീണര്‍ക്ക് സ്വന്തമായി വീടു നല്കാന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഇന്ദിര ആവാസ് യോജന മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പ്രധാനമന്ത്രി ആവാസ് യോജന എന്ന പേരിലാക്കിയിരുന്നു. ഇത് വീണ്ടും പഴ പേരില്‍ തന്നെ തുടരാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പരിഗണിക്കണമെന്നും സോണിയ പറയുന്നു.
Post Your Comments