ഇന്റര്‍നെറ്റ് പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി ഫെയ്സ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യുട്യൂബ് തുടങ്ങിയവ പുതിയ കരാറുകളിൽ ഏർപ്പെടുന്നു. വ്യക്തികൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ഉള്ളടക്കമുള്ള എന്തെങ്കിലും കണ്ടാൽ 24 മണിക്കൂറിനുള്ളിൽ അവ എടുത്ത് മാറ്റണമെന്ന് യൂറോപ്യന്‍ റെഗുലേഷന്‍സുമായാണ് കരാർ. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ കൂടിയാണിത്. ബ്രസല്‍സിലെയും പാരീസിലെയും ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നത്.
നേരത്തെ രാജ്യദ്രോഹപരവും മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി ജർമ്മൻ ഗവൺമെന്റും ഫേസ്ബുക്കും ഒരുമിച്ചിരുന്നു.ഐഎസ് പോലുള്ള ഭീകര സംഘടനകളുടെ ഓണ്‍ലൈന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് യൂറോപ്യന്‍ യൂണിയന്റെ ഈ പെരുമാറ്റചട്ടം.
Post Your Comments