India

ആമസോണ്‍ ഗോഡൗണില്‍ നിന്ന് വന്‍ മോഷണം

താനെ : ആമസോണ്‍ ഗോഡൗണില്‍ നിന്ന് വന്‍ മോഷണം. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ ഗോഡൗണില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. താനെയിലെ ഗോഡൗണിലാണ് മോഷണം നടന്നത്.

10.37 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. കമ്പനിയിലെ കരാര്‍ ജീവനക്കാരാണ് മോഷണത്തിന് പിന്നില്‍. ജീവനക്കാര്‍ക്കെതിരെ ആമസോണ്‍ പോലീസില്‍ പരാതി നല്‍കി. അഞ്ച് കരാര്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button