ഇന്ത്യക്കാരെ ഒളിഞ്ഞു നോക്കുക എന്ന പാകിസ്ഥാനി ശീലത്തിന് ഇതാ പുതിയൊരു ഉദാഹരണം കൂടി. ഹണിമൂണ്‍ ആഘോഷിക്കാന്‍ ദുബായില്‍ എത്തിയ ഇന്ത്യന്‍ ദമ്പതികള്‍ 28-കാരനായ പാക് പൗരന്‍ ഓടിച്ചിരുന്ന ലിമോസിന്‍ കാര്‍ വാടകയ്ക്ക് വിളിച്ചതിനു ശേഷം കാറിന്‍റെ സ്വകാര്യ ക്യാബിനില്‍ യാത്ര ചെയ്യവേ ചില സ്വകാര്യ നിമിഷങ്ങള്‍ പങ്കുവച്ചു. പക്ഷേ ഒരു രഹസ്യ ക്യാമറയിലൂടെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഈ പാകിസ്ഥാന്‍കാരന്‍ പകര്‍ത്തിയ വിവരം അവര്‍ അറിഞ്ഞത് പിന്നീട് വാട്സ്ആപ്പ് വഴി ഇയാള്‍ രഹസ്യമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയപ്പോളാണ്. 2,000-ദിര്‍ഹം (ഏകദേശം 37,000 രൂപ) കൊടുത്തില്ലെങ്കില്‍ ദൃശ്യങ്ങല്‍ ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി.
ഭീഷണി സഹിക്കാന്‍ വയ്യാതായപ്പോള്‍ ദമ്പതികള്‍ ദുബായ് പോലീസിനെ വിവരമറിയിക്കുകയും, പോലീസ് സഹായത്തോടെ ഇയാളെ തങ്ങളുടെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി കുടുക്കുകയും ചെയ്തു. ഇപ്പോള്‍ ഒരു യു.എ.ഇ. കോടതിയില്‍ കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ഈ പാക് ഡ്രൈവര്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ് നാല് ദിവസത്തെ മധുവിധു ആഘോഷത്തിനായി ദുബായിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ നഗര പ്രദിക്ഷണത്തിന് ഈ പാകിസ്ഥാന്‍കാരന്‍ ഓടിച്ചിരുന്ന ലിമോസിന്‍ വാടകയ്ക്കെടുത്തതും ഈ അബദ്ധം പിണഞ്ഞതും.
പിന്നീട് ആവശ്യപ്പെട്ട പണം നല്‍കാം എന്ന്‍ സമ്മതിച്ച് തങ്ങള്‍ തങ്ങിയിരുന്ന ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് സഹായത്തോടെ ഇയാളെ കുടുക്കിയത്.
Post Your Comments