കൊച്ചി: ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങിയ കേസില്‍ റെയില്‍വേ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ക്ക് തടവും പിഴയും.പാലക്കാട് ഡിവിഷണല്‍ ഭരത് രാജ് മിണയ്ക്കാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബി. കലാം പാഷ ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകും. ഇതുപ്രകാരം മൂന്നുവര്‍ഷത്തെ തടവാകും രാജസ്ഥാന്‍ സ്വദേശിയായ മിണയ്ക്ക് അനുഭവിക്കേണ്ടി വരുന്നത്. 2005 ലാണ് കൈക്കൂലി കേസില്‍ മിണയെ അറസ്റ്റു ചെയ്തത്.
ഒരാളോട് 5000 രൂപ കൈക്കൂലി കേസില്‍ രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. മൂന്നു പേരില്‍ നിന്ന് സ്ഥലംമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ട മറ്റൊരു കേസില്‍ മൂന്നുവര്‍ഷം തടവും 75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ടുപേരോടു കൈക്കൂലി വാങ്ങിയ നാലാമത്തെ കേസില്‍ രണ്ടുവര്‍ഷത്തെ തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മറ്റു മൂന്നുപേരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അഞ്ചാമത്തെ കേസിലും മൂന്നു വര്‍ഷത്തെ തടവും 75,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
റെയില്‍വേയിലെ ജീവനക്കാരുടെ സ്ഥലംമാറ്റം ശരിയാക്കി നല്‍കാനാണ് മീണ കൈക്കൂലി വാങ്ങിയതെന്നാണ് സി.ബി.ഐ യുടെ കേസ് റിപ്പോര്‍ട്ട്. സ്ഥലംമാറ്റത്തിനായി ജീവനക്കാരനോട് 5000 രൂപ മുതല്‍ മുകളിലേക്കാണ് മീണ കൈക്കൂലി വാങ്ങിയത്. കൂടെ ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിള്‍, ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവരോടാണ് സ്ഥലം മാറ്റത്തിന് മീണ കൈക്കൂലി ആവശ്യപ്പെട്ടത്.
പലപ്പോഴായി ഇവരില്‍ നിന്ന് ഒരുലക്ഷം രൂപയോളം മീണ കൈക്കൂലി വാങ്ങിയിട്ടുണ്ട്. സി.ബി.ഐ കൊച്ചി യൂണിറ്റ് ആന്‍റി കറപ്ഷന്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറാണ് കേസ് അന്വേഷിച്ചു കുറ്റപത്രം തയ്യാറാക്കിയത്.
Post Your Comments