കൊച്ചി : പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് ദാനം ചെയ്ത വൃക്ക സൂരജിന്റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സൂരജിന് തന്റെ വൃക്ക അനുയോജ്യമാണെന്ന് പരിശോധനകളില്‍ തെളിഞ്ഞതോടെ അവയവമാറ്റത്തിന് തയാറാകുകയായിരുന്നു ഈ വൈദികന്‍.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ജീവനക്കാരനായ മുപ്പത്തിയൊന്നുകാരനായ സൂരജിന് കഴിഞ്ഞ ഒരു വര്‍ഷമായി വൃക്ക ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ജന്മനാ ഒരു വൃക്ക മാത്രമുള്ള സൂരജ് കഴിഞ്ഞ വര്‍ഷം മൂത്രത്തില്‍ അണുബാധ വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു വൃക്കമാത്രമേ ഉള്ളുവെന്ന് അറിഞ്ഞത്. വൃക്കയുടെ തകരാര്‍
കണ്ടെത്തിയതിനു ശേഷം കിഡ്‌നി ഫെഡറേഷനുമായി ബന്ധപ്പെട്ട് കാത്തിരിക്കുകയായിരുന്നു സൂരജ്.
വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റുമാരായ ഡോ ജോര്‍ജ്ജ് പി എബ്രാഹാം, ഡോ.ഡാറ്റ്‌സണ്‍ ജോര്‍ജ് പി, നെഫ്രോളജിസ്റ്റുമാരായ ഡോ എബി എബ്രഹാം, ഡോ ജിതിന്‍ എസ് കുമാര്‍, ചീഫ് ഓഫ് സ്റ്റാഫും അത്യാഹിതചികിത്സാ വിഭാഗം മേധാവിയുമായ ഡോ മോഹന്‍ മാത്യു, ഡോ മത്തായി സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അവയവ മാറ്റ ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കും നേതൃത്വം നല്‍കി.
Post Your Comments