ന്യൂഡല്‍ഹി: അഴിമതി ഇല്ലാതാക്കിയതിലൂടെ തന്‍റെ ഗവണ്‍മെന്‍റ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 36,000-കോടി രൂപ ലാഭിച്ചെന്ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തി.
ഏന്‍ഡിഎ ഗവണ്‍മെന്‍റിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാഗേറ്റില്‍ സംഘടിപ്പിച്ച “ഏക് നയി സുബഹ്” എന്ന പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“തങ്ങള്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ച് നശിപ്പിച്ചിരുന്നവര്‍ക്ക് ഈ മാറ്റത്തോട് പൊരുത്തപ്പെടാനാവുന്നില്ല, അതുകൊണ്ട് അവര്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയം കളിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തുള്ളത് ഒരു വശത്ത വികസനവാദ അജണ്ടയും മറുവശത് വിരോധവാദ അജണ്ടയും തമ്മിലുള്ള സംഘര്‍ഷമാണ്. ജനങ്ങള്‍ സത്യം മനസ്സിലാക്കാന്‍ കഴിവുള്ളവരാണ്,” പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോള്‍ ലാഭിച്ച 36,000-കോടി രൂപ ഒരു തുടക്കം മാത്രമാണെന്നും, എല്ലാ വര്‍ഷവും ഇതുപോലെയുള്ള ലാഭങ്ങള്‍ ഇനി വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
1.62-കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ തന്‍റെ ഗവണ്‍മെന്‍റ് കണ്ടെത്തി, അവയ്ക്കെതിരെ നടപടി സ്വീകരിച്ച കാര്യവും ആദേഹം ചൂണ്ടിക്കാട്ടി.
Post Your Comments