IndiaNews

ഓടുന്ന കാറില്‍ യുവതിയെ മൂന്ന് മണിക്കൂറോളം ബലാത്സംഗത്തിന് ഇരയാക്കി റോഡിൽ തള്ളി

കൊല്‍ക്കത്ത: സോള്‍ട്ട് ലേക്കിന് സമീപം 26 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കി.തിരക്കേറിയ സാള്‍ട്ട് ലേക്കിലെ സെക്ടര്‍ അഞ്ചില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. വി.ഐ.പി റോഡിലെ കൈഖാലിയിലുള്ള ബാറില്‍ ഗായികയായി പ്രവര്‍ത്തിക്കുന്ന 26കാരിയാണ് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്.

ജോലി കഴിഞ്ഞശേഷം സാള്‍ട്ട് ലേക്കിലെ ഒരു കഫെയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഒരു ടാക്‌സിയില്‍ഇവിടെ ഇറങ്ങിയ ശേഷം കഫേ അന്വേഷിച്ചു നടക്കുന്നതിനിടെ ഒരാള്‍ തെറ്റായ വഴി പറഞ്ഞു കൊടുത്തു. അൽപ്പസമയത്തിനകം ഇയാൾ തിരിച്ച് വന്ന് ഒരു കാറില്‍ തന്നെ ബലമായി പിടിച്ചു കയറ്റിയതായും യുവതി പൊലീസിന് മൊഴി നല്‍കി. കാറില്‍ നാലു പേര്‍ ഉണ്ടായിരുന്നു. മൂന്ന് മണിക്കൂര്‍ നഗരം ചുറ്റി ഓടിയ കാറിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഘം യുവതി ഡോര്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇതിനുശേഷം സംഘം കടന്നു കളഞ്ഞു. പോലീസ് കേസെടുത്ത ശേഷം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button