തിരുവനന്തപുരം : പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപയ്‌ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചു. കുന്നത്തുനാട് താലൂക്കില്‍ ഓഫീസ് അസിസ്‌റ്റന്റായാണ് നിയമനം. സര്‍ക്കാര്‍ നിയമന ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ദീപക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ഇടതു മുന്നണി അധികാരത്തിലെത്തിയതോടെ ദീപക്ക് എത്രയും വേഗം ജോലി നല്‍കുമെന്നും നിര്‍മ്മാണത്തിലിരിക്കുന്ന ജിഷയുടെ വീടിന്റെ പണി 45 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു.
ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയ്‌ക്ക് 5000 രൂപ വീതം മാസം പെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്.
Post Your Comments