തിരുവനന്തപുരം: ചെറുമീനുകൾക്കാണ് സംസ്ഥാനത്ത് ആവശ്യക്കാർ ഏറെയുള്ളത്. കൂറ്റന്‍ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് ഉള്‍ക്കടലില്‍ മത്സ്യബന്ധം നടത്തിയാണ് ഇപ്പോള്‍ മീന്‍പിടുത്തം ഏറെയും. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാണ് പലബോട്ടുകളും തിരികെയെത്തുന്നത്. പിടിക്കുന്ന മീന്‍ ശീതീകരണ സംവിധാനം ഉപയോഗിച്ച് ദിവസങ്ങളോളം സൂക്ഷിച്ച ശേഷമാണ് കരയില്‍ എത്തിച്ച് വില്‍ക്കുന്നത്. ലേലം പിടിക്കുന്ന വന്‍കിട വ്യാപാരികള്‍ ഈ മീനുകള്‍ അപ്പോള്‍ തന്നെ തങ്ങളുടെ സംഭരണശാലകളിലേക്കു മാറ്റുന്നു.
വന്‍കിട വ്യാപാരികളില്‍ നിന്നും വാങ്ങുന്ന മീന്‍ മിക്കവാറും റോഡു മാര്‍ഗമാണ് സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. കടലില്‍നിന്ന് പിടിക്കുന്ന മീന്‍ ഇങ്ങനെ കേരളത്തില്‍ എത്തുമ്പോള്‍ ദിവസങ്ങളും മാസങ്ങളും പിന്നിട്ടിരിക്കും. ആവശ്യമായ ശുചീകരണ സംവിധാനമില്ലാതെ എത്തിക്കുന്ന മീന്‍ കേടാകാതിരിക്കാന്‍ അമിതമായി അമോണിയ ചേര്‍ക്കുകയാണ് പതിവ്. അഴുകിത്തുടങ്ങിയ മീനുകള്‍ക്ക് തിളക്കം കിട്ടാനും കൂടുതല്‍ അഴുകാതിരിക്കാനും ഫോര്‍മാലിനും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്ഥിരമായി മത്സ്യം കൂട്ടുന്നവരുടെ ശരീരത്തില്‍ വ്യാപകമായി അമോണിയവും ഫോര്‍മലിനും എത്തുന്നതോടെ രോഗങ്ങൾ ഉടലെടുക്കുന്നുണ്ട്. ഇത്തരം മീനുകള്‍ കൂട്ടുന്നവര്‍ക്കു വ്യാപകമായി ചര്‍ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെടുന്നെന്ന് പരാതി ഉയര്‍ന്നിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗമോ-ആരോഗ്യ വകുപ്പോ പരിശോധനയ്ക്ക് തയാറാകുന്നില്ല
Post Your Comments