IndiaNews

വരള്‍ച്ച കൊണ്ട് നട്ടംതിരിഞ്ഞ ലത്തൂര്കാര്‍ക്ക് ആശ്വാസവുമായി ഈ മനുഷ്യസ്നേഹി…

വരള്‍ച്ചയില്‍ വലയുന്നവര്‍ക്ക് ദിവസവും 10,000 ലിറ്റര്‍ ജലം നല്‍കുന്ന ഒരു മനുഷ്യസ്നേഹി. ഇത് മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്നുള്ള കാഴ്ചയാണ്.

വരള്‍ച്ചയില്‍ വലയുന്ന ലത്തൂരിന്‍റെ മനസ്സിന് കുളിരേകി ഗ്രാമവാസികള്‍ക്കായി ദിവസവും കുടിവെള്ളത്തിന്‍റെ സ്നേഹസമ്മാനം നല്‍കുന്ന ഒരു മനുഷ്യസ്നേഹിയുണ്ട്. വരള്‍ച്ച രൂക്ഷമായകാലംമുതല്‍, ഏകദേശം മൂന്നു മാസത്തോളമായി, ഷെയ്ക്ക് മതീന്‍ മൂസ ദിവസവും 10,000ഓളം ലിറ്റര്‍ ജലമാണ് പ്രദേശത്തെ 300-ഓളം കുടുംബങ്ങള്ക്ക് നല്‍കുന്നത്.

നാട്ടുകാരോട് വെള്ളമെടുത്തുകൊള്ളാന്‍ പറയുകയല്ല, തന്‍റെ കുഴല്‍ക്കിണറില്‍നിന്നും മൂസ തന്നെയാണ് ജലമെടുത്ത് ബക്കറ്റുകളും മറ്റുമായി കാത്തുനില്‍ക്കുന്നവര്‍ക്ക് നല്‍കുന്നത്- അതും യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ. ജലത്തിന് പണംവാങ്ങണമെന്ന നാട്ടുകാരുടെ ആവശ്യവും അദ്ദേഹം ചെവികൊള്ളാറില്ല.

Voice of Ram എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ സഹജീവി സ്നേഹത്തിന്‍റെ കഥ പുറംലോകം അറിഞ്ഞത്. പ്രദേശത്തെ വിദ്യാലയത്തിലെ കണക്ക് അദ്ധ്യാപകനാണ് ഷെയ്ക്ക് മതീന്‍ മൂസ എന്ന മതീന്‍ ഭായി. മഹാരാഷ്ട്രയില്‍ ഏറ്റവുമധികം വരള്‍ച്ചാബാധിതമായ സ്ഥലമാണ് ലാത്തൂര്‍.

shortlink

Related Articles

Post Your Comments


Back to top button