ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ജലക്ഷാമം പരിഹരിക്കാനായി ആവശ്യമായ നടപടികള്‍ കൈകൊണ്ടതിനു പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളിന്റെ പ്രശംസ.മഹാരാഷ്ട്ര മറാത്താവാടയിലെ ലാത്തൂരിലെ വരള്‍ച്ചാബാധിത മേഖലയിലേക്ക് അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് ട്രെയിന്‍ മാര്‍ഗം എത്തിച്ചത്.
ലത്തൂര്‍ നേരിടുന്നത് ഏറ്റവും വലിയ ജലക്ഷാമം ആണ്. അതിനെ നേരിടാന്‍ സെന്‍ട്രല്‍ ഗവണ്മെന്റ് എടുത്ത പദ്ധതികള്‍ പ്രശംസനീയമാണ്. ഒരു ദിവസം 10 ലക്ഷം ലിറ്റര്‍ വെള്ളം എന്ന നിരക്കില്‍ ഡല്‍ഹിയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വെള്ളം എത്തിക്കാന്‍ തയ്യാറാണെന്നും അതിനുവേണ്ട സൌകര്യങ്ങള്‍ ഒരുക്കിത്തരണം എന്നും കേജ്രിവാള്‍ അറിയിച്ചു. ഡല്‍ഹിയിലും ജലക്ഷാമം ഉണ്ട് . എന്നാല്‍ ലത്തൂരിലെ ജനങ്ങളെ സഹായിക്കുക എന്നുള്ളത് എല്ലാരുടെയും കടമ ആണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments