ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനിച്ചവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നതു തെറ്റാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയില്‍ ജന്മംകൊണ്ട ഒരാളെയും നമുക്ക് അങ്ങനെ വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
ജെ.എന്‍.യു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഞാനും ഈ രാജ്യത്തിലെ ഒരു പൗരനാണ്. നമ്മുടെ രാജ്യത്തിന് അതിന്റേതായ അഭിമാനമുണ്ട്. ആ സത്യം നാം മനസിലാക്കണം. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതായി കേള്‍ക്കുമ്പോള്‍ അതെനിക്ക് ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാരില്‍ ഒരു അഴിമതി പോലും ഉണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയവരാണെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട്‌കൊണ്ട് അദ്ദേഹം പറ!ഞ്ഞു. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടുമെന്നും രാജ്‌നാഥ് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Post Your Comments