തിരുവനന്തപുരം : വിവാദങ്ങള്‍ സൃഷ്ടിച്ച പതിമൂന്നാം നമ്പര്‍ കാര്‍ ധനമന്ത്രി തോമസ് ഐസക് സ്വീകരിച്ചു. അശുഭകരമായ നമ്പര്‍ എന്ന് വിശ്വസിച്ചിരുന്ന കാര്‍ ആരും സ്വീകരിക്കാതിരുന്നത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് തോമസ് ഐസക് പതിമൂന്നാം നമ്പര്‍ കാര്‍ സ്വീകരിച്ചത്.
രണ്ട് ദിവസത്തിനകം 13-ാം നമ്പര്‍ കാര്‍ സെക്രട്ടറിയേറ്റില്‍ ധനമന്ത്രിയുടെ ഓഫീസില്‍ എത്തും. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എം.എ ബേബിയാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ചത്. മന്ത്രിമാര്‍ വാഴില്ലെന്ന വിശ്വസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും തോമസ് ഐസക്കിനാണ് നല്‍കിയത്. മന്‍മോഹനില്‍ താമസിക്കുന്നവര്‍ അടുത്ത നിയമസഭ കാണില്ലെന്നും വിശ്വാസമുണ്ട്.
Post Your Comments