വാഷിങ്ടണ്‍: ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ പൂര്‍ണ്ണമായും നിര്‍ത്തിയെങ്കില്‍ മാത്രമേ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീകരര്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ നിറുത്തിയാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് വളരുമെന്നാണ് തന്‍റെ കാഴ്ചപ്പാടെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇതിനായി ഇന്ത്യ തയാറാണെന്നും എന്നാല്‍ സമാധാനം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും ഒരുപോലെ ശ്രമിക്കേണ്ടതുണ്ടെന്നും ഒരു അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.
ഭീകരവാദത്തിന്‍റെ കാര്യത്തില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്നും ഭീകരസംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണ പാക്കിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ധം സുഗമമാകൂ എന്നും മോദി വ്യക്തമാക്കി.
Post Your Comments