മലേഷ്യ : കുഞ്ഞിനെ ഗര്‍ഭം ധരിച്ച നിലയില്‍ ആണ്‍കുട്ടി ജീവിച്ചത് 15 വര്‍ഷത്തോളം. അഞ്ചു ലക്ഷത്തില്‍ ഒന്നു മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ഇക്കാര്യം നടന്നത് മലേഷ്യക്കാരനായ മൊഹ്ദ് സുള്‍ ഷാഹ്‌റില്‍ സെയ്ദാന്‍ എന്ന കുട്ടിയിലായിരുന്നു. നാലുമാസം മുന്‍പ് അടങ്ങാത്ത വയറു വേദനയെ തുടര്‍ന്ന് ഷാഹ്‌റില്‍ സെയ്ദാനെ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിരമായി അവിടെ നടത്തിയ ശസ്ത്രക്രിയയില്‍ ഭ്രൂണം പുറത്തെടുക്കുകയുമായിരുന്നു.
ജനിച്ചപ്പോള്‍ മുതല്‍ പയ്യന്റെ ഉള്ളില്‍ ഭ്രൂണം ഉണ്ടായിരുന്നെങ്കിലും നാലു മാസം മുമ്പ് മുതലാണ് പയ്യന് വയറുവേദന പോലെയുള്ള അസ്വസ്ഥതകള്‍ തുടങ്ങിയത്. ഇത്തരത്തില്‍ ഒരു സംഭവം മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. പുറത്തെടുത്ത ഭ്രൂണത്തിന് തലമുടി, കാലുകള്‍, കൈകള്‍, ലൈംഗികകാവയവം, ആന്തരീകാവയവങ്ങള്‍ തുടങ്ങിയവ വരെ ഉണ്ടായിരുന്നതായി പയ്യന്റെ മാതാവ് ഹസ്മാ അഹമ്മദ് പറഞ്ഞു. വായും മൂക്കും മാത്രമായിരുന്നു പൂര്‍ണ്ണമാകാഞ്ഞത്.
ഹസ്മയുടെ എട്ടു മക്കളില്‍ അഞ്ചാമനാണ് മൊഹ്ദ് സുള്‍ ഷഹ്രില്‍. വയറ്റില്‍ നിന്നെടുത്ത കുഞ്ഞിനെ ആചാരം അനുസരിച്ചുള്ള സംസ്‌ക്കാര ചടങ്ങായിരുന്നു വീട്ടുകാര്‍ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ 15 കാരന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. ഇരട്ടക്കുട്ടികളെ ധരിക്കുന്ന അമ്മമാരില്‍ ഗര്‍ഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഗര്‍ഭവേഷ്ടനം നടക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മൊഹ്ദിന്റെ ഇരട്ടയായി അമ്മയുടെ വയറ്റില്‍ ഉണ്ടായിരുന്ന ഭ്രൂണമായിരിക്കണം ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments