തിരുവനന്തപുരം : ചവറ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ പവിഴചന്ദ്രൻപിള്ളയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഭാര്യയും സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീജ , മുൻ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ടി. എസ് ബൈജു എന്നിവരെ സസ്പെൻഡ് ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധമാണ് അധ്യാപകനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അധ്യാപകന്റെ ആത്മഹത്യാകുറിപ്പിൽ ബൈജു ഭീഷണിപ്പെടുത്തിയതായി എഴുതിയിരുന്നു. പന്മന കണ്ണന്‍കുളങ്ങരയില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിലാണു പവിഴചന്ദ്രന്‍പിള്ള തൂങ്ങിമരിച്ചത്. എക്‌സൈസ് ജീവനക്കാരിയായ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഇദ്ദേഹം.
Post Your Comments