റെയിൽവേ സ്റ്റേഷനിൽ ഒറ്റക്കായ പെൺകുട്ടിക്ക് സത്യപ്രതിജ്ഞ ചടങ്ങ് കാണാന്‍ തിരുവനന്തപുരത്തേക്ക് പോയ യുവാവ് സഹായമായ വാർത്ത ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു . ബിജു നില്ലങ്ങല്‍ എന്ന യുവാവിന്റെ പോസ്റ്റ് ഇതിനകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
കായംകുളം ജംഗ്‌ഷന്‍….
സമയം ഏതാണ്ട് മൂന്നുമണി ആവാറായിരിക്കുന്നു.ഏല്ലാവരും നല്ല ഉറക്കമാണ്..എന്തോ എനിക്ക് ഉറക്കം വരുന്നില്ല..ട്രെയിന്‍ ആലപ്പുഴ സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഡോറിനരികില്‍ ചാരിനിന്ന് ഞാന്‍ ചൂടുകാപ്പി ഊതികുടിക്കുന്നതിനിടയില്‍ ഓടിക്കിതച്ചുകൊണ്ട് അവള്‍ ഌഴഞ്ഞു കയറിയത്…തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനാല്‍ ട്രെയിനില്‍ നല്ല തിരക്കുണ്ട്.അവളും ഉള്ളിലേക്ക് കടന്നിരിക്കാതെ ഡോറിനരികില്‍ സ്ഥാനം പിടിച്ചു..ട്രെയിന്‍ നീങ്ങിത്തുടങ്ങി….
കൈയ്യിലെ കാപ്പി തീർന്നിട്ടും അവളെ പുറത്ത് തനിച്ചാക്കി ഉള്ളില്‍ പോയി സുഖമായി കിട
ന്നുറങ്ങാന്‍ എന്തോ മനസ് അഌവദിച്ചില്ല…മനസിലൂടെ പലതും മിന്നിമാഞ്ഞു…കുറച്ചുനേരം വാതിലിഌപുറത്തെ ഇരുണ്ട കാഴ്‌ചകളി ലേക്ക് വെറുതെ ഞാന്‍ ഊ ളിയിട്ടു..
ആകെ പരിഭ്രാന്തിയിലാണവള്‍ അതവളുടെ മുഖത്ത് കാണാഌണ്ട്..കണ്ണുനിറഞ്ഞിട്ടുണ്ട് പേടികൊണ്ട് അവള്‍ ചുറ്റുംനോക്കുന്നുണ്ട്..
ഞാനവളെ അടിമുടിശ്രദ്ധിക്കുന്നതിനിടയില്‍ അവളുടെ കൈയ്യിലെ ഫോണ്‍ ശബ്ദിച്ചു.
അമ്മേ…ഞാന്‍ കേറി അമ്മേ…ഇല്ല ടിക്കറ്റൊന്നും എടുത്തില്ല…മ്‌ം…ശ്രദ്ധിച്ചോളാമ്മേ….
ഞാന്‍ എത്തിയ ഉടന്‍ വിളിക്കാമ്മേ….
അവളുടെ വാക്കുകള്‍ ഇടറുന്നുണ്ട്….
അവള്‍ ഇടയ്‌ക്കിടെ ഭയത്തോടെ എന്നെ നോക്കുന്നുണ്ട് കണ്ണുതുടയ്‌ക്കുന്നുണ്ട്..
അവളുടെ പെരുമാറ്റത്തില്‍ എന്തോ പന്തികേടുണ്ടെന്ന് എനിക്കും തോന്നി..
ഞാനത് മറച്ചുവെയ്‌ക്കാതെ അവളോടായി ചോദിച്ചു.
* ഇയാള് എവിടേക്കാ..!?
ഈ ട്രെയിന്‍ ചെങ്ങന്നൂര് പോവ്വോ..!?
ഇത് മലബാറാണോ..ട്രെയിന്..!?
*ചെങ്ങന്നൂര്‌വഴി പോവോന്ന് അറിയില്ല..ഈ ട്രെയിന്‍ മലബാറല്ല..ഇത് തിരുനെല്‍വേലിവരെ പോവുന്ന സ്‌പെഷ്യല്‍ ട്രെയിനാണ്..ഇതിന്റെപേര് ഞാന്‍ മറന്നു…ഇത് മലബാറല്ല അതൊറപ്പാണ്..
അയ്യേ മലബാറില്‍ കേറനാണ് അമ്മ പറഞ്ഞത്..ഇനിപ്പം എന്താ ചെയ്യാ..!!?
*ശരിക്കും ഇയാള്‍ക്കെവിടാ പോവണ്ടത് എന്താ സംഭവം എനിക്കൊന്നും മനസിലായില്ല….
അതേയ് ചേട്ടാ..നമ്മള്‍ പളനിക്ക് പോയി തിരിച്ചുവാരുന്നു..ഞാന്‍ അവിടെ സ്‌റ്റേഷനി
ല്‍ ഇറങ്ങി ഇത്തിരി വെള്ളം വാങ്ങാനായി ഇറങ്ങിയതാ..നമ്മുടെ ബോഗിവിട്ട് ഇത്തിരി ദൂരമുണ്ടായിരുന്നു ആ കടയിലേക്ക്..ആ കടക്കാരന്‍ ബാക്കിപൈസതരാന്‍ കുറച്ച് വൈ
കി..തന്നതില്‍ ഇരുപതുരൂപ കുറവും അത് തിരിച്ചുവാങ്ങാന്‍ പോയി വരുമ്പോഴേക്കും ട്രെയിന്‍വിട്ടു.എനിക്ക് കയറാന്‍ കഴിഞ്ഞില്ല..അമ്മയും അച്ഛഌം അമ്മൂമയും ചേട്ടനൊ
ക്കെ അതിലുണ്ട്..അമ്മയാ പറഞ്ഞത് അടുത്ത ട്രെയിന്‍ മലബാറാണ് അതില്‍കേറി ഇങ്ങ് പോര് അടുത്ത സ്‌റ്റേഷനില്‍ അവര് കാത്തിരിക്കാന്ന് അവള്‍ ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞുതീർത്തു….
*അപ്പം അതാണ് സംഭവം…ആട്ടെ ഇനിപ്പം ഇയാളെന്താ ചെയ്യാ..
എനിക്കറിയില്ല…അവളുടെ കണ്ണ് നിറഞ്ഞുതുളുമ്പി…
*കുട്ടി കരയല്ലേ ഞാന്‍ ആരോടേലും ഒന്ന് ചോദിക്കട്ടെ ചെങ്ങന്നൂര് പോവ്വോന്ന്..ഇവിടെ നിക്ക് എങ്ങും പോവല്ലേ….
മ്‌ം…..
ഞാന്‍ തിരിച്ചുവരുമ്പോഴും അവള്‍ ഭയത്തോടെ ബാത്ത്‌റൂമിനരികിലുള്ള ഇടനാഴിയില്‍ പേടിച്ചരണ്ട് നില്‍ക്കയാണ്
*ഇത് ചെങ്ങന്നൂര് പോവില്ല…ഇയാള് കായംകുളം ജംഗ്‌ഷനില്‍ ഇറങ്ങിക്കോളൂ…
അമ്മയോട് അവിടെ വരാന്‍പറ….
അപ്പോഴേക്കും അവളുടെ കൈയ്യിലെ ഫോണ്‍ റിങ്ങ് ചെയ്‌തു…
അമ്മേ…അമ്മേ ഇത് ചെങ്ങന്നൂര് പോവത്തി
ല്ലമ്മേ…ഇത് മലബാറല്ല…ഞാന്‍ കായംകുളത്ത് ഇറങ്ങിയേക്കാം അമ്മ അവിടെ വാ അമ്മേ….
അമ്മേ….ശ്ശൊ….ഫോണ്‍ കട്ടായീന്ന് തോന്നുന്നു…
പെട്ടന്നാണ് ഒരു മിന്നലും ഇടിയും വന്നത്….പുറത്ത് മഴപെയ്‌തു തുടങ്ങി..ഒരു തണുത്ത കാറ്റ് ഉള്ളിലേക്ക് ഇരമ്പിവന്നു….
*ഇയാളിങ്ങനെ പേടിച്ചാലോ ഒന്ന് സമാധാനായിരിക്ക്…..
എനിക്ക് ശരിക്കും പേടിയാവുന്നു.ഞാന്‍..
ഞാനിതുവരെ ട്രെയിനില്‍ പോയിട്ടില്ല…തീരെ കൊച്ചായിരിക്കുമ്പോഴാ…അമ്മയുടെകൂടെ….
ചേട്ടനെങ്ങോട്ടേക്കാ…!?
*ഞാന്‍ തിരുവനന്തപുരം നാളെത്തെ സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കുവാന്‍ പോവ്വാ…..
എവിടാ വീട്..!! *ഞാന്‍ കണ്ണൂരാ…
അപ്പോള്‍ സഖാവാ..!!?
*പിന്നേന്നയ് അതൊന്നും ചോദിക്കാഌണ്ടോ…മ്‌ം സഖാവ്…
വീണ്ടും അവളുടെ ഫോണ്‍ റിങ്ങ് ചെയ്‌തു..
.ഇല്ലമ്മേ….ഞാന്‍ കായംകുളം ജംഗ്‌ഷനില്‍ ഇറങ്ങിക്കോളാം അച്ഛന്‍ ഒന്ന് പെട്ടന്ന് അവിടെ എത്തേ്യക്കണേ..മ്‌ം….ഒരു ചേട്ടഌണ്ട്..
കൊടുക്കാം…
അച്ഛനാ..ചേട്ടനൊന്ന് സംസാരിക്കുവോ..!?
ഹലോ….
ഹലോ…അവളള്‍ക്ക് ചെറിയൊരു അപദ്ധം പറ്റിയതാ ട്രെയിന്‍ മാറി കേരിയതാ…ഒന്ന് കായം കുളം എത്തുംവരെ അവളെ ഒന്ന് ശ്രദ്ധിച്ചോണേ….പറഞ്ഞുതീരുമ്പോഴേക്കും ഫോണ്‍ കട്ടായി….
*ഇയാളെവിടുത്തേക്കാ ടിക്കറ്റ് എടുത്തത്…!?
ടിക്കറ്റ് എടുക്കാന്‍ മറന്നു പേടിച്ച് ഓടികേരുവാർന്നു…
*അപ്പം കൈയ്യില്‍ ടിക്കറ്റും ഇല്ലേ…!!? ടി.ടി.ആർ കാണണ്ട..പണികിട്ടും അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങേണ്ടിവരും..
സഖാവ് എനിക്കൊരു അന്‍പത് തരുമോ….!!?
അല്ലേല്‍ വേണ്ട ഒരു നൂറുരൂപയുണ്ടാവുമോ…!?
എന്റെ കൈയ്യില്‍ കാശൊന്നുംഇല്ല ഇനി അഥവാ ടി.ടി എന്നെ എവിടേലും ഇറക്കിവിടുകയാണേല്‍….എന്റെ..കയ്യിലെ പൈസ തികയോന്ന് അറീല്ല…അതുകൊണ്ടാ…
*മ്‌ം….ഞാന്‍ തരാം…ഇയാള് പേടിക്കാതെ..
തിരിച്ചുകിട്ടില്ല കേട്ടോ…കടമാണേ….!!
*സാരേംല്ല….ഇരിക്കട്ടെ ചെങ്ങന്നൂര് ഒരുകടപാട്…
ഇല്ല..ഞാനിനി എവിടേം ഇറങ്ങില്ല..എങ്ങനേ
ലും എന്നെയൊന്ന് രക്ഷിക്കണം…
*മ്‌ം…നമുക്ക് നോക്കാം..ഇയാള് ടെന്‍ഷനാവാതിരി…
അത് മാറ്റാനായി ഞാന്‍ സംസാരം തുടർന്നു….
*വീട്ടില്‍ ആരൊക്കെയുണ്ട്..!?
ഞാഌം ചേട്ടഌം
*ചേട്ടന്റെ പേരെന്താ..!?
ശരത്ത്…
*ഇയാളുടെയോ..!?
ശാരിക….
*മ്‌ം..നല്ലപേര്..
പളനിയില്‍ പോയിട്ട് മുരുകനെ കണ്ടോ..!
മ്‌ം…ചേട്ടന്‍ തല മൊട്ടയടിച്ചിട്ടുണ്ട് അമ്മൂമയുടെ ഒരു നേർച്ചയായിരുന്നു..
ചേട്ടന്‍ കണ്ണൂരാന്നല്ലേ പറഞ്ഞേ..!!
*അതെ..
അപ്പം ബോംബുണ്ടാവുമല്ലോ കയ്യീല്‍..
*ആ…ഉണ്ട് എടുക്കട്ടെ രണ്ടെണ്ണം ഇവിടെയിട്ട് പൊട്ടിക്കാം ന്താ..!
പത്രത്തിലും ടി.വി യിലും ബോംബ് പൊട്ടീന്ന് കാണുമ്പോഴാ കണ്ണൂര് ഓർമ്മവരുവാ..ശ
രിക്കും കേള്‍ക്കുമ്പം തന്നെ പേടിയാവും…*ഏയ്….അതൊക്കെ ചുമ്മാതാ..അങ്ങനെയൊന്നുമല്ല കണ്ണൂര്..
പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ട്..
ട്രെയില്‍ പതിയെ ഏതോ ഒരു സ്‌റ്റേഷനില്‍ നിർത്തി…
മഴതീർത്ത മഞ്ഞുകണങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് സ്‌റ്റേഷന്റെ പേര് തിരഞ്ഞു ഒടുവില്‍ കണ്ടെത്തി..
അമ്പലപുഴ…
പുറത്ത് തലയിട്ട് പരതുന്നതിനിടയില്‍ ഞാന്‍ അവളോടായി പറഞ്ഞു….
*ഇത് അമ്പലപുഴ സ്‌റ്റേഷനാണ്…കേട്ടിട്ടില്ലേ അമ്പലപുഴ പായസെത്തുറിച്ചൊക്കെ ആ…. സ്ഥലം..
അതൊക്കെ എനിക്കറിയാം കണ്ണൂർക്കാരാ….
അവളുടെ ഫോണ്‍ വീണ്ടും മുഴങ്ങി..
അമ്മ…അമ്പലപുഴ എത്തേ്യ ക്കുവ ഇപ്പം..ഇനിയും രണ്ട് സ്‌റ്റേഷനോ…
ഇല്ല..സീറ്റ് കിട്ടീല്ല പുറത്ത് ബാത്ത് റൂമിനടുത്ത് പതുങ്ങിയിരിക്കുവാ…ഇല്ല..ടിക്കറ്റ് എടുത്തില്ലമ്മേ….മ്‌ം കണ്ണൂരുള്ള ഒരു സഖാവ് ചേട്ടഌണ്ട്… പേടിക്കാനില്ല..
മോള്‍ക്ക് കൂട്ടിന് ഏതോ ഒരു കണ്ണൂർക്കാരന്‍ ചേട്ടന്‍ കൂടെയുണ്ടത്രേ…
(അവർ കൂടെയുള്ളവരോട് പറയുന്നത് എനിക്ക് പുറത്ത് കേള്‍ക്കാം)
മ്‌ം കൊടുക്കാം…
ഹലോ ഞാന്‍ ശാരീന്റെ അമ്മയാണ് കേട്ടോ…നിങ്ങള്‍ടെ പേരെന്താ..!? ബിജൂ..എവിടാ ചെങ്ങന്നൂരാണോ..! അല്ല..ഞാന്‍ കണ്ണൂർക്കാരനാ…
മോനെ ബിജു ഒന്ന് എന്റെ മോളെ നോക്കിക്കോണേ അവള്‍ക്കൊരു അപദ്ധം പറ്റിയതാ…നമ്മള്‍ കായംകുളത്തേക്ക് വന്നുകൊണ്ടിരിക്കുവാ..ശരി നിങ്ങള് പേടിക്കണ്ട ഒന്നും സംഭവിക്കില്ല…ഞാന്‍ ഫോണ്‍ ശാരീക്ക് കൊടുക്കാം….
അമ്മേ…മ്‌ം….മ്‌ം….
ഒ…ഇപ്പം സമാധാനമായി…..
*എന്താ…അമ്മ..എന്തുപറഞ്ഞു..!?
നിങ്ങള് കണ്ണൂർക്കാരനാ മോള് പേടിക്കണ്ട…
ഏതെങ്കിലും സഖാവായിരിക്കുമെന്ന്….
*ഹ…ഹ…എനിക്ക് ചിരിയടക്കാനായില്ല…
അമ്മ ആളു കൊള്ളാലോ…കണ്ടാ..കണ്ടാ..
കണ്ണൂരിന്റെ പവറ് കണ്ടാ…
സഖാവ് തനിച്ചാണോ വേറെ ആരെയും കാണുന്നില്ല…
*തനിച്ചല്ല അഞ്ചുപത്തുപേരുണ്ട് നമ്മള്‍… എല്ലാവരും നല്ല ഉറക്കമാ..എനിക്ക് ഉറക്കം വന്നില്ല..അങ്ങനെയിരിക്കുമ്പോഴാ ഇയാളുടെ വരവ്..
*ഈ അസമയത്ത് നമ്മളെ ഇതുവരെ ആരും കാണാത്തത് ഭാഗ്യം..കണ്ടാല്‍ എന്ത് സമാധാനം പറയുമെന്നറിയില്ല…
നല്ല മഴ അല്ലേ…..!!?
*ഒലക്ക…അതേയ് കൂടുതല്‍ ഡെക്കറേഷനൊ
ന്നും വേണ്ട…ടി.ടി.ആർ വന്നാല്‍ പിടിച്ചു പുറത്താക്കൂട്ടാ….
അതിന് സഖാവില്ലേ…!!
*മ്‌ം…അതെ എന്റെ അമ്മാവന്റെ വകയ
ല്ലേ ഈ ട്രെയിന്..
ഇത് അമ്മയുടെ ഫോണാ…ഗെയിം കളിക്കാന്‍ വാങ്ങീതാ..അതിപ്പം ഒരു ഉപകാരമായി അല്ലേല്‍ ഇപ്പം ഞാന്‍ ഉരുകി ചത്തേനെ…
ടെയ്രിന്‍ വേഗംകുറഞ്ഞ് പതിയെ നിന്നു…എ
താണ് സ്‌റ്റേഷനെന്ന് നോക്ക് ഞാന്‍ അവളോട് ആജ്ഞാപിച്ചു..
നല്ല…മഴയാ…ഒന്നും കാണുന്നില്ല…
*ഇങ്ങട് മാറ്..ഞാന്‍ നോക്കാം…ഡോറിനരി
കില്‍നിന്ന് അവള്‍ എനിക്കായ് മാറി വഴിയൊരുക്കി…. *ഇത് ഹരിപ്പാട്…
എവിടെ…!? അവള്‍ക്ക് ആകാംക്ഷയായി..
*ദാ…അവിടെ ചക്ക വലുപ്പത്തില്‍ എഴുതിവെച്ചിരിക്കുന്നു..
സഖാവിന് നല്ല കാഴ്‌ച ശക്തിയാണല്ലോ..!?
*മ്‌ം…മതി പൊക്കിയത്..
ചായ..ചായ…കാപ്പി…കാപ്പി…ചായ വില്‍പ്പനക്കാരനാണ്..
*ഇയാള്‍ക്ക് കാപ്പി വേണോ…!!
മ്‌ം കിട്ടിയാ കൊള്ളാർന്നു… രണ്ടു കാപ്പി…
ട്രെയിന്‍ വീണ്ടും മുരള്‍ച്ചയോടെ നീങ്ങീത്തുടങ്ങി..
നമുക്കിടയില്‍ ഒരു നിശബ്ദത തളംകെട്ടി….
അതിനെ അവസാനിപ്പിച്ചുകൊണ്ട് ഞാന്‍ തുടർന്നു..
*അടുത്ത സ്‌റ്റേഷന്‍ കായംകുളം ജംഗ്‌ഷനാണ് കേട്ടോ..!
മ്‌ം..അതോർക്കുമ്പേം എനിക്ക് പേടിയാവുന്നു..*അതെന്താ..!?
അമ്മയുടെ സ്വഭാവംവെച്ച് എന്നെ പൂരം തെറിയാവും ഇറങ്ങിയയുടന്‍ ചിലപ്പം രണ്ട് മോന്തക്കിട്ട് കിട്ടീന്നൂവരും..അത് സഖാവിന്റെ മുന്നില്‍വച്ചാവോന്ന് ഒരു പേടി…
*ഏയ്…അമ്മ തല്ലുന്നത് മോളോടുള്ള ഇഷ്‌ടം കൊണ്ടല്ലേ…മാത്രമല്ല ഇതിനൊക്കെ രണ്ട് കിട്ടുന്നത് നല്ലതാ..
അതല്ല..ഒത്തിരി ആളുണ്ടാവും സ്‌റ്റേഷനില്‍ അവരുടൊയൊക്കെ മുന്നീല്‍വെച്ച്..
അതൊഴിവാക്കാന്‍ വല്ല വഴിയുണ്ടാവ്വോ..!?
*ഒരു കാര്യം ചെയ്യ് ട്രെയിന്‍ നിർത്തിയയുടന്‍ ഓടിചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് അങ്ങട് പൊട്ടിക്കരയ്..എല്ലാം ശരിയാവും..ഒന്ന് രണ്ടുമിഌട്ട് പിടുത്തം വിടരുത്..
മ്‌ം..കൊള്ളാം സഖാവിന്റെ ഐ ഡിയ ഒന്ന് പയറ്റി നോക്കാം..
ട്രെയിന്‍ വീണ്ടും വേഗം കുറഞ്ഞ് പതിയെ നിന്നു…ദുരെ മഞ്ഞുപുതപ്പിനിടയിലൂടെ കാണാം കായംകുളം ജംഗ്‌ഷന്‍ ബോർഡ്..
*ഇറങ്ങിക്കോളൂ…സ്‌റ്റേഷനെത്തി..
സഖാവ് ഇറങ്ങുന്നില്ലേ…!!
*ഏയ്…ഇയാള് പോയ്‌ക്കോളൂൂൂ…
അത് പറ്റില്ല..അമ്മേം അച്ഛനേം കണ്ടിട്ട് പോവാം…വാ….ഇറങ്ങ്…
പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ട്
പറഞ്ഞതുപോലെ അവള്‍ ഓടിച്ചെന്ന് അമ്മയെ തിരമാലകണക്കെ വാരിപുണർന്നു…എല്ലാവരും കരച്ചിലുതന്നെ…മഴ നനഞ്ഞുകൊണ്ട് ഞാനവർക്ക് അരികിലെത്തി….
ഇതാ….ഇതാണമ്മേ…ഞാന്‍ പറഞ്ഞ കണ്ണൂർക്കാരന്‍…
മോനെ ബിജു എങ്ങനാണ് നമ്മള് നിന്നോട് നന്ദി പറയണ്ടതെന്ന് അറിയില്ല…
ഏയ്..അതൊന്നും സാരേംല്ല…ഒരപദ്ധം ആർക്കും പറ്റും ഇനി ഇതിന്റെപേരില്‍ നിങ്ങളവളെ ശിക്ഷിക്കണ്ട…ആള് അത്രമാത്രം ടെന്‍ഷനടിച്ചു ഇത്രയുംനേരം..
ട്രെയിന്‍ നീങ്ങിത്തുടങ്ങി…അവരോട് യാത്രപറഞ്ഞ് ഞാന്‍ ട്രെയിനില്‍ കയറി…ട്രെയിന്‍ അകലങ്ങളിലേക്ക് കുതിക്കുമ്പോഴും നിർത്താതെ കൈവീശി യാത്രപറയുന്ന ആ കൈയും പതിയെ പതിയെ എന്റെ കണ്ണില്‍നിന്നും മാഞ്ഞു…
Post Your Comments