NewsIndia

കൗമാരക്കാരനു നേരെ മദ്യപസംഘത്തിന്റെ ക്രൂര വിളയാട്ടം: വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരനു നേര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. മോഷ്ടാവാണെന്ന് ആരോപിച്ച് കൗമാരക്കാരനെ സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബിയര്‍ കുപ്പികള്‍ ഉപയോഗിച്ചും കുട്ടിയെ അടിച്ചു. കുട്ടിയെ പിന്നീട് നഗ്‌നനാക്കി നടത്താനും സംഘം മടിച്ചില്ല. ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഈ ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ അക്രമി സംഘത്തിലെ ഒരാള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ വ്യാഴാഴ്ചയാണ് പുറംലോകമറിഞ്ഞത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ നാലു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.
കൈകാലുകള്‍ കെട്ടിയിട്ടാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ബിയര്‍ കുപ്പികള്‍ ഉപയോഗിച്ചും സംഘം കുട്ടിയെ അടിക്കുന്നത് ദൃശ്യത്തിലുണ്ട്. വസ്ത്രങ്ങള്‍ എല്ലാം വലിച്ചുകീറിയ ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിനിടയിലും നഗ്‌നത മറയ്ക്കാന്‍ കുട്ടി പാടുപെടുന്ന ദൃശ്യവും വീഡിയോവിലുണ്ട്. മര്‍ദ്ദനത്തിനൊടുവില്‍ കുട്ടിയെ കോളനിയിലൂടെ നഗ്‌നാക്കി നടത്തി. അക്രമി സംഘം ഉപേക്ഷിച്ചുപോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം ആത്മഹത്യയയ്ക്കു ശ്രമിച്ചുവെന്നും വീട്ടുകാര്‍ പറയുന്നു.
അക്രമികള്‍ എല്ലാം തന്നെ പ്രദേശവാസികളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്തതായും നാലു പേരെ അറസ്റ്റു ചെയ്തതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button